Monday, April 12, 2010

ആര്‍ക്കും വേണ്ടാത്ത മുഖ്യന്‍..!

ആരോപണ വിധീയനായ് ഒരാളാണ് തച്ചങ്കരി. ഒന്നിലധികം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഒടുവില്‍ ബംഗ്ലൂരില്‍ പോയി വാര്‍ത്ത ഉണ്ടാക്കിയതും നമ്മള്‍ കണ്ടതാണ്. വ്യാജ സീഡി വിവാദം ഇനിയും എങ്ങുമെത്തിയിട്ടില്ല. പക്ഷെ സാമൂഹ്യ സേവനം വാക്കുകളില്‍ മാത്രം ഒതുക്കിയ മുഖ്യന്‍ ഈ വിഷയത്തിലും മൌനം പാലിച്ചു. കേരള ജനത ഇപ്പോഴും കഴുതകളാക്കപ്പെടുന്നു നേതാക്കളാല്‍. ആരെ വിശ്വസിക്കണം, ആര് പറയുന്നതാണ് ശരി? ആര്‍ക്കറിയാം..!
തച്ചങ്കരി വിദേശയയാത്ര നടത്തിയോയെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. 10 ദിവസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. അത് അംഗീകരിക്കുകയും ചെയ്തു. ഇതിനിടയില്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയോയെന്ന് പരിശോധിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം ലീവ് ട്രാവല്‍ കണ്‍സഷന്‍ (എല്‍ടിസി) എടുക്കുന്നവര്‍ വിദേശത്ത് പോകാറില്ലെന്നും ഐജി ടോമിന്‍ തച്ചങ്കരി വിദേശത്തു പോയോ എന്ന് ഫയലുകള്‍ പരിശോധിച്ചാലേ പറയാനാവുകയുള്ളൂവെന്നും ഡിജിപി ജേക്കബ് പുന്നൂസ് അറിയിച്ചു. താന്‍ കശ്മീരില്‍ ആയിരുന്നതിനാല്‍ ഇതു സംബന്ധിച്ച ഫയല്‍ പരിശോധിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തു പോകാന്‍ അനുമതി വാങ്ങിയോ എന്ന് ഫയല്‍ നോക്കിയാലേ പറയാനാവൂ.
ടോമിന്‍ തച്ചങ്കരിക്കെതിരേ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍. സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടില്‍ തച്ചങ്കരി കുറ്റക്കാരനാണെങ്കില്‍ നടപടിയെടുക്കുമെന്ന്‌ മുഖ്യമന്ത്രി വ്യക്‌തമാക്കി. ഗള്‍ഫില്‍ പോയിരുന്നുവെന്ന്‌ തച്ചങ്കരി സമ്മതിച്ച കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആദ്യം കാശ്‌മീരിലാണ്‌ പോയതെന്നു പറഞ്ഞു. ഇത്‌ ഏശാതെ വന്നപ്പോള്‍ പുതിയ വിവരങ്ങളുമായി വരികയായിരുന്നു തച്ചങ്കരി. ഇതെല്ലാം അന്വേഷിക്കാനാണ്‌ സിബി മാത്യൂസിനെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും വിഎസ്‌ അറിയിച്ചു.
(കേട്ടാല്‍ തോന്നുക ഇപ്പോള്‍ തന്നെ മുഖ്യന്‍ ആക്ഷന്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ്‌. എന്റമ്മോ..!)


3 comments:

 1. കേരള ജനത ഇപ്പോഴും കഴുതകളാക്കപ്പെടുന്നു നേതാക്കളാല്‍. ആരെ വിശ്വസിക്കണം, ആര് പറയുന്നതാണ് ശരി? ആര്‍ക്കറിയാം..!

  ReplyDelete
 2. വിദേശയാത്ര നടത്തിയതായി തച്ചങ്കരി സ്വയം വ്യക്തമാക്കിയ സ്ഥിതിക്ക് ഇന്റലിജന്‍സ് എ.ഡി.ജി.പി സിബി മാത്യൂസ് നടത്തുന്ന അന്വേഷണത്തിന് പ്രസക്തി കുറയുന്നില്ലെന്ന് ഉന്നത പോലീസ്‌വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. യാത്രയുടെ മറ്റ് വിശദാംശങ്ങള്‍ സമാഹരിക്കാനായി സിബിമാത്യൂസിന്റെ അന്വേഷണം തുടരും. ഇപ്പോള്‍ ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ മടങ്ങിയെത്തിയാലുടന്‍ തച്ചങ്കരിയുടെ വിദേശയാത്രയെക്കുറിച്ച് താന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് സിബിമാത്യൂസ് അറിയിച്ചു.

  ReplyDelete
 3. ഉത്തരമേഖലാ ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരിക്കു വിദേശത്തു പോകാന്‍ അനുമതിയില്ലായിരുന്നെന്നു വ്യക്‌തമാക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ ഇന്റലിജന്‍സ്‌ മേധാവി സിബി മാത്യൂസ്‌ മുഖ്യമന്ത്രി വി.എസ്‌. അച്യൂതാനന്ദന്‌ കൈമാറി. തച്ചങ്കരി സര്‍വീസ്‌ ചട്ടങ്ങള്‍ ലംഘിച്ചെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. എന്നാല്‍ നടപടിക്കുള്ള ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിലില്ല. തച്ചങ്കരി സര്‍ക്കാരിനെ തെറ്റിധരിപ്പിച്ചതായി വ്യക്തമായിട്ടുണ്ട് . സിക്കിമിലേക്കെന്നു പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഡി.ജി.പിയെ പോലും അദ്ദേഹം യാത്രയുടെ വിവരങ്ങള്‍ അറിയിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

  റിപ്പോര്‍ട്ടിനെക്കുറിച്ച്‌ മുഖ്യമന്ത്രി പ്രതികരിക്കുമെന്ന്‌ സിബി മാത്യൂസ്‌ അറിയിച്ചു. തച്ചങ്കരി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി നിയമവിദഗ്‌ധരുമായി ചര്‍ച്ച നടത്തുന്നതായാണ്‌ സൂചന.

  റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കണ്ണൂര്‍ ഐ.ജി. പദവിയില്‍നിന്നു തച്ചങ്കരിയെ നീക്കുമെന്നാണു സൂചന. തച്ചങ്കരിയെ 'സ്‌ഥലംമാറ്റി' പ്രശ്‌നമൊതുക്കാന്‍ സി.പി.എം സംസ്‌ഥാനനേതൃത്വവും പച്ചക്കൊടി കാട്ടിയതായാണു അറിയുന്നത്‌ .

  രേഖകള്‍ പ്രകാരം തച്ചങ്കരിയുടെ അവധിക്കാലയാത്ര സിക്കിം തലസ്‌ഥാനമായ ഗാങ്‌ടോക്കിലേക്കാണ്‌. എന്നാല്‍ അവിടെ പോകാതെ തച്ചങ്കരി നേരെ ഗള്‍ഫിലേക്കു പറക്കുകയായിരുന്നു. വിദേശയാത്രയ്‌ക്കു മുഖ്യമന്ത്രിയുടെ അനുമതി വേണമെന്നിരിക്കേ അതു വാങ്ങിയിട്ടില്ല.

  ReplyDelete