Sunday, May 2, 2010

തോറ്റു, ഈ സ്വാമിയെക്കൊണ്ട്...!


ഓര്‍മ്മയുണ്ടോ ഈ സ്വാമിയെ? ഓര്‍മ്മ കാണില്ല! കാരണം, ദിനംപ്രതി ഞെട്ടിക്കുന്ന വാര്‍ത്തകള്‍ മാദ്ധ്യമങ്ങള്‍ നമുക്ക് മുന്‍പില്‍ എത്തിക്കുമ്പോള്‍ പഴയത് ഓര്‍മ്മയിലേക്കെത്തുക പ്രയാസമായിരിക്കും. എന്നാലും ഹരം പകരുന്ന കാഴ്ചകളുമായി എത്തിയ ഈ സ്വാമിയെ അത്ര പെട്ടെന്ന് മറക്കാന്‍ പറ്റുമോ?
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഇത്തരം നൂറുക്കണക്കിനു വ്യാജ സിദ്ധന്മാര്‍ വിലസുന്നുണ്ട്! ഇന്ത്യയില്‍ ആഡംബര ജീവിതം നയിക്കാന്‍ ഒന്നുകില്‍ ഇഷ്ട്ടം പോലെ പണം വേണം. അല്ലെങ്കില്‍ സിദ്ധനായാല്‍ മതി. ബാക്കി അനുയായികള്‍ നോക്കിക്കൊള്ളും. പെണ്ണും കള്ളും കാറും കന്ജാവും അവരെത്തിക്കും. അത്യാവശ്യത്തിനു മരുന്നും മന്ത്രവും അറിഞ്ഞിരിക്കണം. ഇടയ്ക്കിടെ വിദേശ യാത്ര തരപ്പെടുത്തണം. പോയി വരുമ്പോള്‍ എന്ത് വേണമെങ്കിലും കൊണ്ടുവരാം. ഒരു കസ്റ്റംസും തടയില്ല. ഒരു മോന്റെ മോനും എതിര്‍ക്കില്ല.
എല്ലാ മതങ്ങളിലും കള്ള സിദ്ധന്മാരുണ്ട്. പാവപ്പെട്ടവനെ ചൂഷണം ചെയ്താണ് ഈ കള്ളന്മാര്‍ തടിച്ചു കൊഴുക്കുന്നത്. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുന്ടെന്നാണ് ഇവറ്റകളുടെ അവകാശ വാദം. തീരെ ചെറിയ പരല്‍മീന്‍ മുതല്‍ ഭീമന്‍ സ്രാവുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.! ഇത്തരം ആള്‍ ദൈവങ്ങളെ തുടച്ചു നീക്കേണ്ട സമയം മുമ്പെങ്ങോ കഴിഞ്ഞു പോയിരിക്കുന്നു. ഇനിയെങ്കിലും നാം കണ്ണ് തുറക്കുമോ?
(ഇതാ, 'ഞാന്‍ പുരുഷനല്ലെന്ന' വാദവുമായി നിത്യാനന്ദ വാര്‍ത്തയില്‍..!)
ബംഗളുരു: താന്‍ പുരുഷനല്ലെന്നും അതിനാല്‍ സ്‌ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്‌ അസാധ്യമാണെന്നും വിവാദസ്വാമി നിത്യാനന്ദ. ആവശ്യമെങ്കില്‍ ലൈംഗികശേഷി പരിശോധിക്കാമെന്നും ചോദ്യംചെയ്യലിനിടെ നിത്യാനന്ദ മൊഴി നല്‍കി. ഇയാളുടെ പാസ്‌പോര്‍ട്ടില്‍ പുരുഷനെന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്‌. നിത്യാനന്ദയ്‌ക്ക് അഞ്ചു സ്‌ത്രീകളുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന 36 വീഡിയോ ദൃശ്യങ്ങളുള്ള സിഡി അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്‌.
സ്വര്‍ണം 'പൂശിയ' കമണ്ഡലുക്കളും മെതിയടികളും പൂജാസാമഗ്രികളും അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ കൊണ്ടുപോയെന്നും മടക്കയാത്രയില്‍ തനി സ്വര്‍ണത്തില്‍ തീര്‍ത്ത ഇതേ തൂക്കത്തിലും ആകൃതിയിലുമുള്ള പൂജാസാധനങ്ങള്‍ കൊണ്ടുവന്നതായും ഡി.ആര്‍.ഐക്കു വിവരം ലഭിച്ചിട്ടുണ്ട്‌. നിത്യാനന്ദയുടെ സന്തത സഹചാരിണിയായ നിത്യഗോപികയ്‌ക്കായി തെരച്ചില്‍ നടക്കുന്നു. വിവാദ വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണു നിത്യഗോപികയെ കാണാതായത്‌. യു.എസ്‌. സന്ദര്‍ശനമടക്കം എല്ലാ യാത്രകളിലും ഇവര്‍ നിത്യാനന്ദയ്‌ക്കൊപ്പമുണ്ടായിരുന്നു.

24 comments:

 1. താന്‍ പുരുഷനല്ലെന്നും അതിനാല്‍ സ്‌ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്‌ അസാധ്യമാണെന്നും വിവാദസ്വാമി നിത്യാനന്ദ. ആവശ്യമെങ്കില്‍ ലൈംഗികശേഷി പരിശോധിക്കാമെന്നും ചോദ്യംചെയ്യലിനിടെ നിത്യാനന്ദ മൊഴി നല്‍കി.
  ഇയാളുടെ പാസ്‌പോര്‍ട്ടില്‍ പുരുഷനെന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്‌. നിത്യാനന്ദയ്‌ക്ക് അഞ്ചു സ്‌ത്രീകളുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന 36 വീഡിയോ ദൃശ്യങ്ങളുള്ള സിഡി അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്‌.

  ReplyDelete
 2. റെഫി,
  പറഞ്ഞിട്ട് കാര്യമില്ല എന്നാണ് തോന്നുന്നത്,
  എത്ര അസാമിമാരെ പിടിച്ചു ....
  ഏതു മതമായാലും പിന്നെയും നമ്മുടെ ജനം ദൈവത്തെ അന്വേഷിച്ചു ഈ കള്ളന്മാരുടെ അടുത്ത് ചെല്ലും ...
  അത് മാറാതെ രക്ഷയില്ല

  ReplyDelete
 3. Hey!

  Swami aaNalla!

  Renjitha peNNumalla!

  Arkkaa samsayam!?

  ReplyDelete
 4. ശിക്ഷയില്‍ നിന്ന് തലയൂരാന്‍ ആണത്വം വരെ പണയം വെച്ച സ്വാമി, കൂതറ സ്വാമി

  ReplyDelete
 5. അയ്യേ..!
  ധൈര്യമില്ലാത്ത സ്വാമിയോ?

  ReplyDelete
 6. ചെറ്റത്തരങ്ങള്‍ ചെയ്തു കൂട്ടി ഒടുവില്‍ കുംബസാരിച്ചാല്‍/തൌബ ചെയ്‌താല്‍ /പാപ നാശ്നിയില്‍ മുങ്ങിക്കുളിച്ചാല്‍ എല്ലാ തെറ്റ് കുറ്റങ്ങളും തീര്‍ന്നു എന്ന് വിശ്വസിക്കുന്നത് മനസ്സിലാക്കാം. പക്ഷെ പിന്നെയും തെറ്റിലേക്ക് തന്നെ പോകുന്നവരെക്കുരിച്ച് എന്താണ് പറയേണ്ടത്?

  readers dais, jayan sir, snowfall, കൂതറ, എല്ലാവര്ക്കും നന്ദി പറയുന്നു.

  ReplyDelete
 7. കഷ്ടം തന്നെ.

  ReplyDelete
 8. ഇവന്മാരെ ഓടിക്കുകയല്ല വേണ്ടത്. ഓടിച്ചിട്ട്‌ തല്ലി തലയും ഉടലും വേറെ വേറെ ആക്കണം. ഇവന്മാരെ സപ്പോര്‍ട്ട് ചെയ്യുന്നവരെയും തല്ലണം.

  ReplyDelete
 9. ജീവിതത്തില്‍ എന്തെല്ലാം ആവാം ആവരുത് എന്ന് മതങ്ങള്‍ പറയുന്നു .
  പക്ഷെ , മനുഷ്യ ദൈവങ്ങള്‍ അരുളുന്നതു കേള്‍ക്കാനും ഇരുന്നും കിടന്നും
  ആടാനുമാണ് മനുഷ്യ മക്കള്‍ക്ക്‌ മോഹം . കൂട്ടത്തില്‍ ചൊല്ലട്ടെ , വിദേശ സാദനങ്ങളില്ലാത്ത
  (സായിപ്പും മതാമ്മയും)ഇല്ലാത്ത കൂട്ടയോട്ടം (കൂട്ടയാട്ടം )ഹാ .....കഷ്ട്ടം .
  ചില മനുഷ്യ ദൈവങ്ങളുടെ അരുളപ്പാട് കാണുമ്പോള്‍ ........
  ഇതിനിടയിലിരുന്നു വിവരവും വിദ്യാഭ്യാസമുള്ളവരും ഇരുന്നാടുന്നത് കാണുമ്പോള്‍ ...........

  ReplyDelete
 10. ഹേയ്.. വീഡിയോയില്‍ കണ്ടത് സ്വാമി ആയിരുന്നില്ല അതു മോര്‍ഫിങ്ങാ മോര്‍ഫിങ്ങ് .കര്‍ത്താവേ മോര്‍ഫിങ്ങെന്നു കേട്ടിട്ടില്ലെ ? എന്‍റെ പൊന്നു റെഫീ അവന്‍ ആണാണോ നംപുസമാണോ എന്നറിയാന്‍ പാസ്പോര്‍ട്ട് നോക്കണ്ട ഗതികേടായാല്ലോ.. പോലീസിനു.! നന്നായി ഇതു പോലെ ഒരു പോസ്റ്റ് . ഒരു കള്ള സിദ്ധനെ കുറിച്ചു വായിക്കാന്‍ ഇതാ ഇവിടെ ക്ലിക്കുക

  ReplyDelete
 11. ഹഹഹ് റെഫി,മതമേതായാലും സ്വാമിമാര്‍ക്ക് നന്നായാല്‍ മതിയെന്നല്ലേ ഇപ്പോള്‍..

  ReplyDelete
 12. ഇവനൊക്കെ പറയുന്നത് വിശ്വസിച്ച് പെണ്ണുങ്ങളുടെ സെല്ലിൽ പാർപ്പിച്ചിരിക്കയല്ലേ ഇപ്പോൾ ! ആരാണപ്പോൾ നം‌പുസകം ?

  ReplyDelete
 13. ആസാമിമാര് എല്ലാ മതക്കാര്ക്കിടയിലും കള്ളത്തരവുമായി നടക്കുന്നുണ്ട്. ഇത്തരക്കാര് ലോകാവസാനംവരെ നിലനില്ക്കും. കാരണം സംരക്ഷിക്കാന് ആളുണ്ടല്ലോ.

  ReplyDelete
 14. ഒന്ന് രണ്ടു കൊല്ലം കൂടി കഴിഞ്ഞാല്‍ ആരാകേണ്ട ആളായിരുന്നു! കളഞ്ഞില്ലേ എല്ലാം. ഇതാ പറയുന്നത് - തൂണിലും തുരുമ്പിലും കല്ലിലും മുള്ളിലും ഒക്കെ കേമറ ഇരിക്കുന്നു എന്ന്. നവ സ്വാമിമാര്‍ ജാഗ്രതൈ!!!

  ReplyDelete
 15. നാണം കെട്ടവന്റെ മൂട്ടില്‍ ആലു കിളിര്‍ത്താല്‍? ഈ സ്വാമിക്കു ശിഖണ്ടിത്തരവും ചേരും.

  ഹാ കഷ്ടം. എന്തു കൊപ്രാട്ടി കണ്ടാലും പുറകെ പായുന്ന ഭക്തന്മാര്‍ പെരുകുമ്പോള്‍ എന്തും ആകാമല്ലോ.

  ReplyDelete
 16. ഇന്ന് ക്യാമറയുള്ളതുകോണ്ട് കുറച്ച് സ്വാമിമാരുടെ അന്നം മുട്ടിച്ചു.. 1,7 നൂറ്റാണ്ടുകളിലെ ദൈവങ്ങളെ ഇങ്ങനെ പിടിക്കാത്തതു കൊണ്ട് ഇന്നും അനുയായികള്‍ ബ്ലോഗുമായി വിലസുന്നു... എന്തിനാ ഈ പാവം സ്വാമിയെ കുറ്റം പറയണെ... സ്രാവുകളെ പിടിക്കാന്‍ പറ്റുമോ എന്ന് നോക്ക്!

  ReplyDelete
 17. ജനങ്ങളിലെ അമിതമായ അന്ധവിശ്വാസം കുറയാതെ ഇവന്മാരെ തൊടാന്‍ അവര്‍ (ജനങ്ങള്‍) സമ്മതിക്കില്ല.

  ReplyDelete
 18. അടിസ്ഥാനപരമായ നമ്മുടെ പ്രശ്നം വിശ്വാസത്തിന്റേതാണ്. പ്രപഞ്ചം മനുഷ്യരൂപത്തിലുള്ള ദൈവം നിര്‍മ്മിച്ചതാണെന്നുള്ള ഹിമാലയന്‍ വങ്കത്തരം നമ്മള്‍ നെഞ്ചേറ്റി കൊണ്ടുനടക്കുന്നിടത്തോളം കാലം,
  ദൈവമെന്നാല്‍ ഭയപ്പെറ്റേണ്ട ഒന്നാണെന്ന ധാരണ വളര്‍ന്നിടത്തോളം കാലം, നമ്മള്‍ ഇനിയും ഇത്തരം ഒരുപാട്
  നപുംസുകങ്ങളെയും പെണ്ണുപിടിയന്മാരെയും തോളേറ്റി നടക്കും.
  അങ്ങനെ സ്വാമ്മിമാരും പിഴക്കും,
  പിന്നെ നമ്മളും പിഴക്കും.

  ReplyDelete
 19. ക്യാമറയുടെ ഓരോ ഗുണവും ദോഷവും അല്ലെ........ ദൈവത്തെ ചതിച്ചാൽ ക്യാമറയും ചതിക്കും ..ജാഗ്രതൈ

  ReplyDelete
 20. സുരേഷ് സാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ദൈവത്തെ ഒരിക്കലും ഭയക്കരുത്. സ്നേഹിക്കണം. ദുഷ്കര്‍മ്മം മൂലം അവനില്‍ നിന്നുള്ള ശിക്ഷയെ ആണ് ഭയക്കേണ്ടത്.

  ReplyDelete
 21. സ്വാമിയെയും ഇത്തരം വ്യാജ ദൈവങ്ങളെയും കെട്ട് കെട്ടിക്കണം. നമ്മള്‍ ചെയ്യേണ്ടത് എന്തെന്ന് പറയാം.

  * ഇത്തരം ആള്‍ക്കാരുടെ അടുത്ത് പോകരുത്.
  * പോകുന്നവരെ നിരുല്സാഹപ്പെടുത്തുക.
  * പരിസരത്ത് ഇങ്ങനെയൊരു 'ദൈവം' പ്രത്യക്ഷപ്പെട്ടാല്‍
  പരസ്യമായി അവരെ ചോദ്യം ചെയ്യുക.
  * നന്മയുടെ പ്രചാരകര്‍ ആവുക., തിന്മയെ എവിടെ കണ്ടാലും എതിര്‍ക്കുക.

  അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.

  ReplyDelete
 22. ഇപ്പൊ ജയിലില്‍ അല്ലെ. നാളെ നോക്കിക്കോ മിനിമം ഒരു കേന്ദ്രമന്ത്രി ആവാനുള്ള വഴിയാ ഇഷ്ടന്‍ തുറന്നത്. നമ്മളെത്ര കണ്ടതാ. അല്ലേലും ഇതൊക്കെ ഒരു കാര്യാണോ. നീയും ഞാനും അടങ്ങുന്ന സമൂഹം തന്നെ കുത്തും അവന്റെ ചിന്നതില്‍ ഒരു വോട്ട്. പക്ഷേ നപുംസക സാമിക്ക് ഭരിക്കാം എന്നൊരു വകുപ്പുണ്ടോ ആവോ. നിയമം അല്ലെ. ഭേദഗതി ചെയ്യാവുന്നതെ ഉള്ളൂ

  ReplyDelete