Wednesday, April 21, 2010

മല്ലൂസിന് കാണാന്‍ ചാനല്‍ പൂരം..!







(ചിരിക്കണ്ട.. ഞങ്ങള്‍ മല്ലൂസ് പറഞ്ഞാ പറഞ്ഞതാ, നോക്കിക്കോ..)






ഉള്ള ചാനലുകളുടെ ശല്യം കാരണം കേരളത്തില്‍ ജീവിക്കാന്‍ പാട് പെടുമ്പോള്‍ ഇതാ, പുതിയൊരു വാര്‍ത്ത മല്ലൂസിനെ നോക്കി പല്ലിളിക്കുന്നു. നമ്മുടെ ഭൂമി മലയാളത്തില്‍ ഇനിയും പന്ത്രണ്ടോളം ചാനലുകള്‍ വരുന്നുണ്ട് പോലും. പോരെ പൂരം..! കുറ്റം പറയരുത്. മലയാളികളുടെ അത്ര (കു) ബുദ്ധിയുള്ള മറ്റാരും ഈ ദുന്യാവിലില്ലെന്ന് ഒബാമ പോലും സമ്മതിക്കും. കാരണം നമുക്കുള്ളതൊന്നും അവര്‍ക്കില്ല. അവര്‍ക്കുള്ളതെല്ലാം നമുക്കുണ്ട് താനും.!
നമുക്കിനിയും ചാനലുകള്‍ ആവശ്യമുണ്ട്. പാട്ടും കൂത്തും കൂടിയാട്ടവും കളിയും ചിരിയും കഥകളിയും തല്ലും തമ്മിലടിയും കാണാന്‍ ഈ ചാനലുകള്‍ പോരാ. അതുകൊണ്ട് മുതലാളിമാരേ, വരൂ.. പുതിയ പുതിയ കാഴ്ചകളുമായി വന്നു ഞങ്ങളെ സന്തോഷിപ്പിക്കൂ.. പ്ലീസ്.
പറ്റുമെങ്കില്‍ പാര്‍ട്ടിക്കാര്‍ മാത്രമല്ല, മത സാമൂഹ്യ സാംസ്കാരിക സംഘടനകളും ഇതര ഗുണ്ടാ സംഘങ്ങളും കൊട്ടേഷ്യന്‍ ടീമുകളും ചാനലുകള്‍ തുടങ്ങണം. എങ്കില്‍ അവരവരുടെ തെറ്റുകളില്‍ ന്യായീകരിക്കാനെന്കിലും എളുപ്പമാകുമല്ലോ..

(ഇതാ ഒരു വാര്‍ത്ത ഇങ്ങനെ..)
മലയാള ദൃശ്യമാദ്ധ്യമ രംഗത്തേക്ക് ഒരു പുതിയ ചാനല്‍ കൂടി. പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍നാസര്‍ മദനിയാണ് ‘മാതൃരാജ്യം’ എന്ന പേരില്‍ പുതിയ ചാനലിനും പത്രത്തിനുമായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനായി മാതൃരാജ്യം മീഡിയാ ലിമിറ്റഡ്‌ എന്ന പേരില്‍ പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനി രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരമായിരിക്കും ചാനലിന്‍റെ ആസ്ഥാനം. ഇതിന്റെ ആദ്യ ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്നു. കൈരളി ടിവി മാതൃകയില്‍ ജനങ്ങളില്‍ നിന്ന്‌ ഓഹരികള്‍ സമാഹരിച്ചാവും ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുക.
ചാനല്‍ തുടങ്ങുന്നതിനോടൊപ്പം തന്നെ ആഴ്ചപ്പതിപ്പുമുണ്ടാവും. ഇത് പിന്നീട് ദിനപത്രമാക്കി മാറ്റും. മുസ്‌ലിം ചാനല്‍ അല്ല ലക്ഷ്യമെന്നും ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പ്രഥമ പരിഗണന നല്‍കുക മാത്രമാണു ലക്ഷ്യമെന്നുമാണ്‌ മാതൃരാജ്യം മീഡിയാ ലിമിറ്റഡുമായി ബന്ധപ്പെട്ട കേന്ദ്രളുടെ വിശദീകരണം. കമ്പനിയില്‍ മദനിക്ക് നേരിട്ട് പങ്കാളിത്തമുണ്ടാവില്ലെന്നാണ് സൂചന. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ സജീവ പിഡിപി പ്രവര്‍ത്തകരേയോ നേതാക്കളേയോ ഉള്‍പ്പെടുത്തിയിട്ടുമില്ല. ജീവന്‍ ടിവി മുന്‍ ജനറല്‍ മാനേജര്‍ എകെ മീരാസാഹിബാണ് ചാനലിന്‍റെ മാനേജിങ് ഡയറക്ടര്‍.

10 comments:

  1. നമുക്കിനിയും ചാനലുകള്‍ ആവശ്യമുണ്ട്. പാട്ടും കൂത്തും കൂടിയാട്ടവും കളിയും ചിരിയും കഥകളിയും തല്ലും തമ്മിലടിയും കാണാന്‍ ഈ ചാനലുകള്‍ പോരാ.
    അതുകൊണ്ട് മുതലാളിമാരേ, വരൂ..
    പുതിയ പുതിയ കാഴ്ചകളുമായി വന്നു ഞങ്ങളെ സന്തോഷിപ്പിക്കൂ.. പ്ലീസ്.

    ReplyDelete
  2. valare nalla vivaranam................ aashamsakal.....................

    ReplyDelete
  3. Aha, thanks for sharing,
    so a bloggers channel also not so far right?

    ReplyDelete
  4. ആഹാ..വരട്ടെ ചാനലുകള്‍!!
    വിവരണം അറിയിച്ചതിനു നന്ദി

    ReplyDelete
  5. ഇനി അവരായിട്ടു എന്തിനു ചാനല്‍ ഇല്ലാതെ നില്‍ക്കണം , തുടങ്ങട്ടെ അവരും.ജാതി മത സ്കൂളുകള്‍ തുടങ്ങുന്ന പോലെ എല്ലാ മത ജാതികള്‍ക്കും ചാനലുകള്‍ വരട്ടെ പത്രങ്ങളും. അവവരുടെ മതത്തിന്റെ ജാതിയുടെ പത്രം/ചാനെല്‍ മാത്രം വായിച്ചും കണ്ടും ജനങ്ങള്‍ പ്രബുദ്ധരാവട്ടെ.

    ഷാജി ഖത്തര്‍.

    ReplyDelete
  6. :)
    :)

    Funny face :))))
    He must go to the dentist ;)
    LOL

    (@^.^@)

    ReplyDelete
  7. dear:
    kaarvarnnan,
    jayaraj murukkumpuzha,
    readers dias,
    sinu,
    shaji qatar,
    & Anya,

    എല്ലാവര്ക്കും നന്ദി അറിയിക്കുന്നു.
    ഇനിയും എന്തൊക്കെ സംഭവിച്ചുകൂടാ നമ്മുടെ കേരളത്തില്‍?
    കാത്തിരുന്നു കാണാം..അല്ലെ?

    ReplyDelete
  8. ചാനല്‍ എത്ര വര്ധിച്ചാലും TV ഒരെണ്ണം തന്നെ മതിയല്ലോ എന്നതാണ് സമാധാനം!
    വരട്ടെ.കാത്തിരുന്നു കാണാം. ചിലപ്പോള്‍ നമ്മുടെ മുന്‍ ധാരണകള്‍ക്ക് വിപരീതം ആയിക്കൂടെന്നുമില്ല.

    ReplyDelete
  9. ടിവി കാണാത്തതിനാൽ രക്ഷപ്പെട്ടു. വരട്ടെ മ‌അദനി ചാലും സോറി ചാനലും :)

    ReplyDelete