Thursday, June 17, 2010

അമ്മേ മാപ്പ്; അമ്മയെ ഞാന്‍ കൊല്ലട്ടെ....



ഒമ്പത് മാസം ചുമന്നുനടന്നു ഒടുവില്‍ മരണവേദന സഹിച്ചു പ്രസവിച്ചു, പിന്നെയും ഒരു പോറല്‍ പോലും ഏല്‍ക്കാതെ സുരക്ഷിതമായി സംരക്ഷിച്ചു വളര്‍ത്തി വലുതാക്കുന്ന സ്വന്തം അമ്മയ്ക്ക് നല്‍കാന്‍ എന്തുണ്ട് നമ്മുടെ കയ്യില്‍? അവരെ സ്നേഹിക്കാനോ സംരക്ഷിക്കാനോ അവര്‍ക്ക് കൃത്യമായി ചിലവിനു കൊടുക്കാനോ നമുക്ക് കഴിയുന്നില്ല. സാരമില്ല. പക്ഷെ അവരെ പച്ചക്ക് കൊല്ലാതിരുന്നുകൂടെ? നാം ശരിക്കും മൃഗങ്ങളായോ? അതോ മൃഗങ്ങള്‍ ചെയ്യാത്തതും നാം ചെയ്യാന്‍ തുടങ്ങിയോ?
(ഇതാ കരള്‍ പിളര്‍ക്കുന്ന ഒരു വാര്‍ത്ത‍...!)

കൊടുങ്ങല്ലൂര്‍ മേത്തല ആനാപ്പുഴയില്‍ പണിക്കശേരി കുമാരന്റെ ഭാര്യ ചന്ദ്രമതി (85) യെയാണ്‌ മകന്‍ തമ്പി എന്ന്‌ വിളിക്കുന്ന സതീഷ്‌കുമാര്‍ (55) കഴുത്തുഞെരിച്ച്‌ കൊന്നത്‌. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
മദ്യപിച്ച്‌ സ്‌ഥിരമായി വീട്ടില്‍ എത്തുന്ന തമ്പി രോഗിയായ അമ്മയെ പണം ചോദിച്ച്‌ മര്‍ദിക്കുക പതിവായിരുന്നു. പലപ്പോഴും മര്‍ദ്ദനത്തില്‍ പരുക്കേറ്റ ചന്ദ്രമതിയെ ഇയാള്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി കൊണ്ടുപോവാറുണ്ട്‌. ആശുപത്രിയില്‍ ചന്ദ്രമതിയെ പ്രവേശിപ്പിക്കുമ്പോള്‍ പല കാരണങ്ങളാണ്‌ അധികൃതരോട്‌ ഇയാള്‍ പറഞ്ഞിരുന്നത്‌. ചൊവ്വാഴ്‌ച രാത്രി മദ്യപിച്ചെത്തിയ ഇയാള്‍ അമ്മയെ ക്രൂരമായി മര്‍ദിച്ച്‌ അവശയാക്കിയിരുന്നു.
ഇന്നലെ പുലര്‍ച്ചെക്കും മര്‍ദ്ദനം തുടര്‍ന്ന തമ്പി ഉച്ചയോടെ മദ്യപിച്ച്‌ വീട്ടിലെത്തി, കിടക്കുകയായിരുന്ന ചന്ദ്രമതിയെ കഴുത്ത്‌ ഞെരിച്ച്‌ കൊല്ലുകയായിരുന്നു. തടയാന്‍ ശ്രമിച്ച തമ്പിയുടെ ഭാര്യ മണിയെ ഇയാള്‍ മര്‍ദിച്ചു. തുടര്‍ന്ന്‌ ഭാര്യ നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാര്‍ പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. തുടര്‍ന്നാണ്‌ തമ്പിയെ പോലീസ്‌ അറസ്‌റ്റുചെയ്‌തത്‌.

11 comments:

  1. കഴുത്ത് ഞെരിച്ചും തലയറുത്തും കൊല്ലുന്നത് സ്വന്തം അമ്മയെയാണ്.! എത്ര മഹാപരാധമാണ് മക്കള്‍ അമ്മയോട് ചെയ്യുന്നത്!
    അമ്മേ.., മാപ്പ്. ഈ മക്കളോട് ക്ഷമിച്ചാലും..

    ReplyDelete
  2. ഒമ്പത് മാസം ചുമന്നുനടന്നു ഒടുവില്‍ മഹാ വേദന സഹിച്ചു പ്രസവിച്ചു, പിന്നെയും ഒരു പോറല്‍ പോലും ഏല്‍ക്കാതെ സുരക്ഷിതമായി സംരക്ഷിച്ചു വളര്‍ത്തി വലുതാക്കുന്ന സ്വന്തം അമ്മയ്ക്ക് നല്‍കാന്‍ എന്തുണ്ട് നമ്മുടെ കയ്യില്‍?

    ReplyDelete
  3. ഒരു കഥ കേട്ടിട്ടുണ്ട് ഉമ്മയുടെ കാതിലെ സ്വര്‍ണ്ണ ചിറ്റിനു വേണ്ടി ഉമ്മയെ കൊന്ന് ചെവി അരിഞ്ഞ് കൊണ്ട് പോയ മകന്‍ വഴിയില്‍ ഒരു കല്ലില്‍ തട്ടി വീണപ്പോള്‍ അറിയാതെ വിളിച്ചുവെത്രേ “ന്റ്റെ ഉമ്മാ” എന്ന്.!!

    ReplyDelete
  4. ഹംസ പറഞ്ഞ കഥ ഞാനും കേട്ട്. മകന്‍ ഉമ്മാനെ കൊന്നു ഹൃദയവുമായി പോകുമ്പോള്‍ വീണു. അപ്പോള്‍ ഹൃദയം സഞ്ചിയില്‍ നിന്നും വിളിച്ചു. "എന്റെ മോനെ" എന്ന്.
    നമ്മുടെ സമൂഹം നശിച്ചിരിക്കുന്നു. മദ്യം തന്നെ പ്രധാന പ്രശ്നം.

    ReplyDelete
  5. തമ്പിക്ക് തിരിച്ചറിവ് ലഭിക്കട്ടെ

    ReplyDelete
  6. പോസ്റ്റ് വായിച്ചു, കമന്റിടാന്‍ നിവൃത്തിയില്ലാത്തതില്‍ ഖേദിക്കുന്നു.കാരണം വീണ്ടും എന്നെ കൃഷ്ണന്‍ നായരന്നു വിളിച്ചാലോ?

    ReplyDelete
  7. തമ്പിമാര്‍ കല്ലിവല്ലി..
    മാത്രത്വം ജയിക്കട്ടെ.

    ReplyDelete
  8. ഇത്രയും ക്രൂര കൃത്യങ്ങൾ അമ്മയോടു ചെയ്താലും ഒരിക്കലും ഒരമ്മയും പറയില്ല മരണ വേദന സഹിച്ചാണു പ്രസവിച്ചതെന്ന് ആതാണു അമ്മ മനസ്സ്.. ഹംസക്കയും കാവതിയോടനും പറഞ്ഞത് ഞാൻ കേട്ടതു വേറെ രൂപത്തിലാണു തന്റെ കാമുകിയോട് തന്റെ ഏതാശയും ഞാൻ നിറവേറ്റി തരാം എന്നു പറഞ്ഞപ്പോൾ അവൾ ഉമ്മയുടെ കരളിനു ആവശ്യപ്പെടുകയും ഉമ്മയോടു ആവശ്യം പറഞ്ഞപ്പോൾ ഉമ്മ സമ്മതിക്കുകയും മകൻ ഹൃദയവുമായി പോകുമ്പോൾ വള്ളി തടഞ്ഞു വീണപ്പോൾ തന്റെ കയ്യിലുള്ള ഹൃദയം ദൂരെ തെറിച്ചു വീണു അത് പെട്ടെന്നു ചോദിച്ചു " മോനെ തനിക്കെന്തെങ്കിലും പറ്റിയോ എന്നു .. ഈ പോസ്റ്റിനെ പറ്റി എന്താ പറയുക തന്റെ മാതാപിതാക്കളോട് ‘ചെ‘ എന്നൊരു വാക്കു പറയരുതെന്ന് മതം അനുശാസിക്കുമ്പോൾ മാതാപിതാക്കളെ കൊല്ലാൻ മടിക്കാത്തവർ ധാരാളം ഉണ്ട് നമ്മുടെ ഈ ഭൂമിയിൽ അവർക്കെല്ലാം എന്നെങ്കിലും ഒരു ബോധോദയം ഉണ്ടായെങ്കിൽ .... ചിന്തിപ്പിക്കുന്ന പോസ്റ്റ് ആരും ചിന്തിചില്ലെങ്കിലും .. ആശംസകൾ...

    ReplyDelete