Saturday, June 26, 2010

നമുക്ക് മരിച്ചു മരിച്ചു ജീവിക്കാം...!ആവശ്യത്തിനും അനാവശ്യത്തിനും മരുന്ന് തിന്നുന്നവരാണ് മലയാളികള്‍. ഡോക്ടര്‍ മരുന്നിനു എഴുതിയില്ലെങ്കില്‍ അദ്ദേഹത്തെ ചീത്ത വിളിക്കാന്‍ പോലും മടിക്കാത്തവര്‍. വര്‍ഷംപ്രതി എത്ര മരുന്നുകളാണ് നാം അകത്താക്കുന്നത്! ഇന്ത്യയിലെ മരുന്ന് കമ്പനികളില്‍ പലതും അടച്ചു പൂട്ടിയതാണെന്നു നമ്മള്‍ അറിയുന്നില്ല. നിരോധിത മരുന്നുകളില്‍ ചിലതൊക്കെ ഇപ്പോഴും ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കാര്യവും നാം മറക്കുന്നു. എത്ര നിസ്സാരമായ അസുഖത്തിന് പോലും മരുന്നും ടെസ്റ്റും കുറിക്കുന്ന ഡോക്ടര്‍മാരുടെ സ്വന്തം നാടാണ് കേരളം. അവര്‍ക്കാവശ്യമുള്ളത് മരുന്ന് കമ്പനിക്കാര്‍ നല്‍കും!

സര്‍ക്കാര്‍ കാര്യങ്ങളിലെ അനാസ്ഥ സൃഷ്ട്ടിക്കുന്ന ദുരന്തങ്ങള്‍ ജനങ്ങളെ പിടികൂടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതിലൊന്ന് കാലഹരണപ്പെട്ട മരുന്നുകള്‍ വിതരണം ചെയ്ത് കാലാകാലം രോഗിയാക്കുന്ന /പച്ചക്ക് കൊല്ലുന്ന രീതിയാണ്. കോഴിക്കോട് നിന്നുള്ള ഒരു വാര്‍ത്ത നമ്മുടെ കണ്ണ് തുറക്കുമോ?

കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ജനിച്ച പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്‌ കുത്തിവച്ച ടി.ബി. നിര്‍ണയിക്കുന്നതിനുള്ള മരുന്നായ 'മാന്‍ഡക്‌സ' കാലാവധി കഴിഞ്ഞതാണെന്നാണ്‌ ആരോപണമുയര്‍ന്നിരിക്കുന്നത്‌. നാലു മാസത്തിനിടെ മൂവായിരത്തോളം കുഞ്ഞുങ്ങള്‍ക്ക്‌ ഈ മരുന്ന്‌ കുത്തിവച്ചിട്ടുണ്ട്‌. 2010 ജനുവരിയില്‍ ഉപയോഗശൂന്യമായ ഇവ നാലു മാസത്തോളം വിതരണം ചെയ്‌തുവെന്നാണു വ്യക്‌തമാകുന്നത്‌. വിവരം പുറത്തായതോടെ ബാക്കിവന്ന മരുന്നുകള്‍ അധികൃതര്‍ കൂട്ടത്തോടെ നശിപ്പിക്കുകയായിരുന്നു.

മാന്‍ഡക്‌സ് കാലാവധിക്കു ശേഷം ഉപയോഗിച്ചാല്‍ കുട്ടികളില്‍ ടിബിയുണ്ടാവുകയും മരണം വരെ സംഭവിക്കുകയും ചെയ്‌തേക്കാം. തുടര്‍ച്ചയായി ഉണ്ടാകുന്ന പനിയോടെയായിരിക്കും തുടക്കം. കുട്ടികളുടെ ശരീരം ശോഷിച്ചുവരുന്നതും ഈ മരുന്നിന്റെ അനാവശ്യ ഉപയോഗം മൂലമാണ്‌. മാന്‍ഡക്‌സ് തൊലിയിലേക്കു കുത്തിവയ്‌ക്കുതിനാല്‍ ത്വക്‌ സംബന്ധമായ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്‌. 2009 ആദ്യവാരം സംഭരിച്ച ഈ മരുന്നുകള്‍ കാലാവധി കഴിഞ്ഞിട്ടും ഉപയോഗിച്ചത്‌ ജീവനക്കാരുടെ ഒത്താശയോടെയാണെന്നും ആരോപണമുണ്ട്‌.

കാലാവധി കഴിഞ്ഞ മരുന്നാണു കുത്തിവച്ചതെന്ന വിവരം പുറത്തറിഞ്ഞതോടെ കുട്ടികളുടെ രക്ഷിതാക്കള്‍ ആശങ്കയിലാണ്‌. ഗര്‍ഭനിര്‍ണയത്തിനുള്ള കാര്‍ഡുകളും കാലാവധി കഴിഞ്ഞതാണു വിതരണം ചെയ്‌തുകൊണ്ടിരുതെന്നും ആരോപണമുണ്ട്‌. ഇത്തരം കാര്‍ഡുകളിലൂടെയുള്ള പരിശോധനാഫലം വിപരീതമാവാന്‍ സാധ്യതയുണ്ട്‌. ബാക്കിവന്ന ഈ മരുന്നുകളും അധികൃതര്‍ നശിപ്പിക്കുകയായിരുന്നു.

17 comments:

 1. നിസ്സാര അസുഖങ്ങള്‍ക്ക് വീട്ടുവൈദ്യം ശീലമാക്കുക. അലോപ്പതി മരുന്നുകള്‍ കഴിയുന്നതും ഒഴിവാക്കുക.
  ഡോക്ടര്‍മാര്‍ മരുന്നിനു എഴുതുമ്പോള്‍ സ്വയം ചിന്തിക്കുക, ഈ മരുന്ന് കഴിക്കേണ്ടത് നിര്‍ബന്ധമാണോ? മരുന്നിന്റെ പാര്‍ശ്വ ഫലങ്ങളെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കുക.
  മെഡിക്കല്‍ സ്റ്റോറില്‍ നിന്നും നല്‍കുന്ന മരുന്നുകള്‍ക്ക് production date / Expiry date ഉണ്ടോ എന്ന് നോക്കുക.

  പഴകിയ മരുന്നുകള്‍ വാങ്ങരുത്, കഴിക്കരുത്, കൊടുക്കരുത്.

  ReplyDelete
 2. പറഞ്ഞത് സത്യമാണ്, കുറേ കുഴല്‍ വച്ചുനോക്കിയില്ലെന്കില്‍, മരുന്നിനു കുറിച്ച് തന്നില്ലെങ്കില്‍, ആ ഡോക്ടറുടെ അടുത്തേക്ക് പിന്നെ ജനം പോകില്ല. അയാള്‍ക്ക്‌ നോക്കാന്‍ അറിയില്ല എന്നാണു പറച്ചില്. അത്തരം ജനങ്ങളെ ചൂഷണം ചെയ്യാന്‍ കുറേ ഡോക്ടര്‍മാരും, മരുന്ന് കമ്പനികളും രംഗത്തുണ്ട് താനും.

  സ്വയം ബോധാവാന്മാരാകുമ്പോഴേ ഇത്തരം ചൂഷനങ്ങളില്‍നിന്നു നമ്മള്‍ മോചിതരാവൂ.

  ReplyDelete
 3. ഓട്ടുപാറ ഏതെന്കിലും മെഡിക്കല്‍ ഷോപ്പുകാര്‍ പറ്റിച്ചോ ...

  ReplyDelete
 4. ഗുണകരമായ ലേഖനം.
  വളരെ നന്നായിട്ടുണ്ട്.

  ReplyDelete
 5. കാല്‍ പൊട്ടിയതിനാല്‍ ഒത്തിരി കാത്സ്യം ടാബ്ലെറ്റ്സ് തന്നു.
  ഒത്തിരി കുടിച്ചു, വീണ്ടും തന്നപ്പോ ഇനിയും കഴിക്കണോ എന്ന് ചോദിച്ചപ്പോ പകരം ഒരു ക്ലാസ് പാല്‍ എന്നും കുടിക്കാന്‍ പറഞ്ഞു
  അത് വരെ കഴിച്ച ടാബ്ലെറ്റിനും പാല്‍ മതിയായിരുന്നില്ലേ എന്ന് തോന്നി.
  പിന്നീട് മനസ്സിലായി മരുന്ന് കമ്പനിക്കാര്‍ക്കും ജീവിക്കണമെന്ന്

  ReplyDelete
 6. മിക്ക ഡോക്ടര്‍മാരും സംശയം ചോദിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. മരുന്നും എന്തിനുള്ളതാണ്, ഏതു തരം ആണ് എന്നൊക്കെ ചോദിച്ചാല്‍ ചൂടാവുന്ന ഡോക്ടര്‍മാരാണ് പലരും. മനുഷ്യന്മാര്‍ക്ക് മനസ്സിലാവുന്ന അക്ഷരത്തില്‍ എഴുതാന്‍ പോലും പലരും തയ്യാറല്ല. അതിനു ഏറ്റവും വലിയ തെളിവാണ് മോശമായ കയ്യക്ഷരം കാണുമ്പോള്‍ ഇത് വായിക്കാന്‍ മെഡിക്കല്‍ ഷോപ്പില്‍ കൊണ്ട് പോയി കാണിക്കേണ്ടി വരുമെന്ന് പറയുന്നത് ആള്‍ക്കാര്‍ പറയുന്നത്. എന്തിനാണ് മരുന്നിന്റെ പേര് ഡോക്ടര്‍മാര്‍ ഇങ്ങിനെ വക്രീകരിച്ചു എഴുതുന്നു എന്നത് എനിക്ക് മനസ്സിലാവുന്നില്ല.

  വാക്സിനുകളുടെ കാര്യം :
  ഉദാഹരണത്തിന് പോളിയോ വാക്സിന്‍ കൊടുത്തത് മൂലം ഇന്ത്യയില്‍ ദുരന്തമാനുഭാവിക്കുന്നവരുടെ എണ്ണം പോളിയോ പിടിപെട്ടുണ്ടായ ദുരന്തതെക്കാള്‍ എത്രയോ അധികമാണ് എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം. എനിക്ക് അതു പോലുള്ള കാര്യം ഫലപ്രദമായി അവതരിപ്പിക്കാനുള്ള കഴിവില്ല. താങ്കളെ പോലുള്ള നിരൂപകന്മാര്‍ ആരെങ്കിലും ഒരു പഠനം നടത്തി, ഇത്തരം കാര്യങ്ങള്‍ വിവരിച്ചു തന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.

  ReplyDelete
 7. very nice blog.......plz visit my blog if time permits.............http://lets-cook-something.blogspot.com/

  regards
  viju

  ReplyDelete
 8. മെഡിക്കല്‍ റെപ്പായ ഒരു കൂട്ടുകാരന്‍ പറഞ്ഞ നെട്ടിക്കുന്ന കുറെ അറിവുകള്‍ ഉണ്ട് ഒരു പോസ്റ്റാക്കിയാലോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പിന്നെ ഇതെല്ലാം എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാ.. പക്ഷെ എന്തു ചെയ്യും. മരുന്ന എഴുതാത്ത ഡോക്ടര്‍മാര്‍ക്ക് വിവരമില്ലാഞ്ഞിട്ടാ എന്നു പറയുന്ന കൂട്ടമാ നമ്മുടെ ആളുകള്‍ .

  ReplyDelete
 9. ഇങ്ങനെയുള്ള കാര്യങ്ങള്‍ പങ്കു വെക്കണം ഇന്നലെ കുറച്ചെങ്കിലും ശമനം ഉണ്ടാവൂ അല്ലെ? നന്ദി

  ReplyDelete
 10. മാഷ്‌ പറഞ്ഞത് വളരെ ശരിയാ. ഇപ്പോള്‍ കടകളില്‍ കിട്ടുന്ന മരുന്നുകളില്‍ പലതും ആരും കേട്ടിട്ടു പോലുമില്ലാത്ത കമ്പിനികള്‍ ഉണ്ടാക്കുന്നവയാണ്. പറഞ്ഞിട്ട് കാര്യമില്ല . മീടിക്കാന്‍ വരുന്ന സാധാരണക്കാര്‍ ഇവയൊന്നും നോക്കുന്നില്ല . ഇനിയും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. വളരെ നന്നായിരിക്കുന്നു

  ReplyDelete
 11. ഗുണകരമായ ലേഖനം.

  ReplyDelete
 12. വളരെ പ്രസക്തമായ ലേഖനം

  ഇവ്വിഷയത്തില്‍ എന്റെ വക ഒരു ശ്രമം

  ഇവിടെ അമര്‍ത്തുക

  ReplyDelete
 13. ആവശ്യമില്ലാത്ത മരുന്നെഴുതുന്നവരുടെ തല കല്ലിവല്ലി!

  ReplyDelete
 14. ലക്ഷങ്ങൾ മുടക്കി ഡോക്ടറാവുന്നവന് അതെങ്ങിനെയെങ്കിലും തിരിച്ചുപിടിക്കാനുള്ള ആക്രാന്തവും മരുന്നുകമ്പനിക്കാരുടെ പ്രലോഭനങ്ങളും ഒരുപാട് മരുന്നു തരുന്ന, എല്ലാ ടെസ്റ്റുകളും ചെയ്യിക്കുന്നവരാണു നല്ലഡോക്ടർമാർ എന്ന ജനങ്ങളുടെ മനോഭാവവും കൂടിക്കലരുമ്പോൾ ഏറ്റവും ലാഭകരമായ ഒരു ബിസിനസ് വളരുന്നു.
  നല്ല ലേഖനം.
  ആശംസകൾ

  ReplyDelete
 15. മരുന്നുകളുടെ കറുത്ത ഒരു ലോകമുണ്ട്

  ReplyDelete
 16. പ്രപഞ്ചത്തിന്റെ ജൈവഘടനയിൽ കയറി മനുഷ്യം കളിച്ചു തുടങ്ങിയപ്പോഴേ നാം പ്രതീക്ഷിക്കണമായിരുന്നു. ഇത്തരം ദുരന്തങ്ങൾ.

  ഈ മരുന്നുകളും ഈ അസുഖങ്ങളും പണ്ടെങ്ങും കേട്ടുകേൾ‌വി ഇല്ലാത്തതാണ്. എങ്ങനെ വന്നു ഇതൊക്കെ? പ്രകൃതിയെ മറന്നു ,പ്രകൃതിക്കെതിരായി ജീവിക്കാ‍ൻ തുടങ്ങിയപ്പോഴല്ലേ?

  അതുമൂലം ജീവൻ നിലനിർത്താൻ മരുന്നുകളുടെ കുന്നുകൾ തിന്നുതീർക്കേണ്ടി വരുന്നു.
  ആനന്ദ് പറഞ്ഞത് പോലെ ഇത്തരം സിന്തറ്റിക്കും രാസമരുന്നുകളും തിന്നുതീർക്കാൻ വേണ്ടി മാത്രം മനുഷ്യൻ ജീവിക്കേണ്ടി വരുന്നു.

  ആരോഗ്യനികേതനം എന്ന നോവലിൽ അലോപ്പതിയും ആയൂർവേദവും തമ്മിൽ നടക്കുന്ന ഒരു സംവാദമാണല്ലോ.
  രോഗം ഒരു കുറ്റമാണ് എന്ന് ഫിലോസഫി അതിൽ അവതരിപ്പിക്കുന്നുണ്ട്. നമ്മുടെ ജീവിതരീതിയാണ് രോഗം കൊണ്ടു വരുന്നത് എന്ന അർത്ഥത്തിൽ.

  നാം തീർച്ചയായും മരുന്നിൽ നിന്നു മാത്രമല്ല മരുന്നിലേക്കുള്ള വഴിയിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതുണ്ട്.

  പിന്നെ ആശുപത്രികൾ ഒരു വൻ വ്യവസായവും വൈദ്യന്മാർ മനുഷ്യത്വം വിട്ട് കച്ചവടതാല്പര്യം മാത്രമുള്ളവർ ആവുമ്പോൾ നമ്മൾ നിസ്സഹായരാവുകയല്ലേ ഉള്ളൂ.

  ReplyDelete
 17. തമിഴില്‍ 'ഈ' എന്നൊരു സിനിമയുണ്ട് അതില്‍ നന്നായി ഇത് കാണിക്കുന്നുണ്ട്....

  ReplyDelete