
ഇത്തരം ആസൂത്രിത കലാപങ്ങള്‍ സംഘടിപ്പിക്കുന്നവരെ കണ്ടെത്തി തൂക്കിലേറ്റാനുള്ള സംവിധാനം ഉണ്ടാകണം. മുഖം നോക്കാതെ നിയമപാലനം നടത്തണം. നമ്മുടെ നാടിനെ നശിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്. നഷ്ട്ടപ്പെട്ട സ്നേഹവും സാഹോദര്യവും തിരിച്ചു പിടിക്കാന്‍ നമുക്ക് കഴിയട്ടെ.
(ഒരു വാര്‍ത്ത ശ്രദ്ധിക്കുക)
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നേതാവും സ്വര്‍ണ്ണ വ്യാപാരിയുമായി ആയുബിന്റെ വീട്ടില്‍ നിന്നും ഇന്നലെ പിടിച്ചെടുത്ത തോക്ക് വാഗമണ്‍ സിമി പരിശീലന ക്യാംപില്‍ ഉപയോഗിച്ചതാണെന്ന് സംശയം. എയര്‍ഗണ്‍ ആണ് പിടിച്ചെടുത്തതെന്നാണ് ഇന്നലെ പോലീസ് പറഞ്ഞത്. എന്നാല്‍ വിശദ പരിശോധനയില്‍ റൈഫിളാണ് പിടിച്ചെടുത്തതെന്ന് വ്യക്തമായി.
ഇത് സിമി ക്യാംപില്‍ ഉപയോഗിച്ചതാണെന്നും പോലീസിന് സംശയം ബലപ്പെട്ടു. ഇതേ തുടര്‍ന്ന് തോക്ക് ഒത്തുനോക്കാനും പോലീസ് തീരുമാനിച്ചു. തോക്ക് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. തോക്ക് കണ്ടെത്തിയതിനേ തുടര്‍ന്ന് ആയൂബിനെതിരെ ആയുധ നിരോധന നിയമപ്രകാരം കേസെടുത്തു. ആയൂബിെന്റ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്ന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റും നിരവധി സിം കാര്‍ഡും പിടിച്ചെടുത്തു. ആയൂബിന് പ്രീഡിഗ്രി വരെ മാത്രമാണ് വിദ്യാഭ്യാസം.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സംഘടിപ്പിച്ചതാണ് സിംകാര്‍ഡുകള്‍. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികളുമായി ആയുബും മന്‍സൂറും കുഞ്ഞുമോനും ബന്ധപ്പെട്ടിരുന്നുവെന്നും പ്രതികള്‍ക്ക് ആവശ്യമായ സഹായം ഇവര്‍ നല്‍കിയിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയത്.
ഇവര്‍ മൂന്നു പേരും ഇപ്പോള്‍ ഒളിവിലാണ്.
കലാപം ആസൂത്രണം ചെയ്യുന്നതും സംഘടിപ്പിക്കുന്നതും സാമൂഹ്യ ദ്രോഹികളാണ്. അവരെ ഒറ്റപ്പെടുത്തുക. അത്തരക്കാരെ കണ്ടെത്തണം. അവര്‍ക്കുള്ള ശിക്ഷ കാലവിളംബം കൂടാതെ കിട്ടണം. അത് മറ്റുള്ളവര്‍ക്ക് പാഠമാകണം. ഇവിടെ സമാധാനത്തോടെ ജീവിക്കാന്‍ എല്ലാവര്ക്കും കഴിയണം. പ്രാര്‍ഥനകളോടെ..
ReplyDeleteശരിയാണ് റെഫീ ഭീതിയുണര്‍ത്തുന്ന വാര്‍ത്തകള്‍ ആണ് കേള്‍ക്കുന്നത്.ഇങ്ങിനെയുള്ളവരുടെ പേരിലാണ് ഇനി മതങ്ങള്‍ അറിയപെടുക,ഇവരാണ് മതത്തിന്റെ വക്താക്കള്‍ ആയി മാറുന്നത് എന്ന ദുഖകരമായ കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്.എങ്കിലും നമുക്ക് പ്രതീക്ഷ പുലര്‍ത്താം ഈ ജനാധിപത്യത്തില്‍ ഈ മതേതരത്വത്തില്‍ അല്ലേ?!
ReplyDeleteമത വിശ്വസങ്ങൾക്കപ്പുറത്ത് സ്നേഹവും സന്തോഷവും ദു:ഖവും പകുത്ത് മനുഷ്യർ സമാധാനത്തോടെ ജീവിച്ചിരുന്ന നാളുകൾ പോയ് മറഞ്ഞിരിക്കുന്നു. മനസിൽ പുഴുക്കുത്ത് ബാധിച്ചവർ മത മൂല്യങ്ങളെ വ്യഭിചരിച്ച് സ്വയം പ്രതിരോധക്കാരായി ചമയുമ്പോൾ നേർവഴിയിൽ ചരിക്കുന്നവരുടെ വാക്കുകൾക്ക് കാതോർക്കാൻ അധികമാരെയും കിട്ടുന്നില്ല എന്നതും ദു:ഖകരം
ReplyDeleteഹെഡിലിയെപ്പോലെ ഭീകരവദ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവന്റെ വാക്കുകൾ തെളിവായെടുക്കുന്ന കാലത്ത് മാധ്യമങ്ങളിൽ വരുന്നതും , എന്തിനേറെ കാണുന്നത് പോലും അപ്പടി വിശ്വസിക്കാനും വയ്യാത്ത അവസ്ഥയാണുള്ളത്.
സമാധാനത്തോടെ ജീവിക്കാൻ കഴിയണം. നമുക്ക് അതിനായുള്ള നീക്കങ്ങൾക്ക് പിന്തുണയേകാം
പ്ലേഗിന്റെ വൈറസ്സുകൾ നൂറ്റാണ്ടുകളോളം അടങ്ങിക്കിടന്നാലും പറ്റിയ സമയത്ത് പറ്റിയ സ്ഥലത്ത് അത് പൊട്ടിപ്പുറപ്പെടും എന്ന് കമ്യു പ്ലേഗിൽ എഴുതിയ പോലെ,
ReplyDeleteവർഗ്ഗേയതയുടെയും ഭീകരതയുടെയും വിത്തുകൾ എല്ലാ കാലത്തും എല്ലാ സ്ഥലത്തും പൊട്ടിപ്പുറപ്പെട്ടുകൊണ്ടേയിരിക്കുന്നു.
എന്താണ് കാരണം. അതിനുള്ള സാഹചര്യങ്ങൾ അറിഞ്ഞോ അറിയാതെയോ നാം ഒരുക്കിക്കോടുക്കുന്നു.
ആഴത്തിലുള്ള മുറിവിൽ തറഞ്ഞിരിക്കുന്ന ചീള് വച്ച് മുറിവ് തുന്നിക്കെട്ടുന്ന പോലെയാണ് നമ്മുടെ പ്രശ്നപരിഹാരങ്ങൾ.
എത്ര കാലം കഴിഞ്ഞാലും അത് കരിയില്ല.
പ്രശ്നങ്ങളെ ഫോഴ്സിനെ ഉപയോഗിച്ച് പരിഹരിക്കുകയല്ല വേണ്ടത്.
അതു വേണ്ടന്നല്ല, എന്തുകൊണ്ട് ഇതൊക്കെയുണ്ടാകുന്നു, ആ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടത്.
നമ്മുടെ ഭരണകൂടങ്ങൾക്കും രാഷ്ട്രീയ നേതൃത്വത്തിനും അതിനുള്ള ആർജ്ജവത്വം എന്നുണ്ടാകും. മതത്തിന്റ് പേരിൽ മനുഷ്യനെ കൊന്നൊടുക്കുന്ന ആളുകൽക്ക് എന്നാണ് നല്ല ബുദ്ധി ഉദിക്കുക.
ചോര വീഴ്ത്തുന്നത് പ്രശ്നം പരിഹരിക്കാനല്ല പ്രശ്നംവഷളാക്കാനാണ് ഉപകരിക്കുക എന്ന് എന്നാണ് മനസ്സിലാക്കുക?
ഡി.പ്രദീപ്കുമാറിന്റെ(
ReplyDeleteജിഹാദികൾ ഉണ്ടാകുന്നത്...) ബ്ലോഗിലെഴുതിയ കമന്റ്
ഇവിടെ കോപ്പി പേസ്റ്റുന്നു.
വിവിധ മൌദൂതി ഗ്രൂപ്പുകള്‍ കേരളത്തില്‍ തുടങ്ങിവച്ചിട്ടുള്ള
താലിബാന് ഇസ്ലാമിക നിയമം നടപ്പാക്കല്‍
പാക്കിസ്ഥാനി ഇന്റലിജന്‍സിന്റെ കാര്‍മ്മികത്വത്തില്‍
നടത്തപ്പെടുന്ന ... സാംസ്ക്കാരിക,രാഷ്ട്രീയ,നിയമപാലക,മാധ്യമരംഗങ്ങളെ വിലക്കെടുത്തുകൊണ്ടുള്ള ഇന്ത്യക്കെതിരെയുള്ള തുറന്ന യുദ്ധം തന്നെയാണ് ഇത്.
ഇന്ത്യന്‍ പൌരന്മാരെത്തന്നെ ഉപയോഗിച്ചുകൊണ്ടൂള്ള യുദ്ധമായതിനാല്‍... ഇന്ത്യന്‍ ജനത്തില്‍ നിന്നും വളരെ അകന്നു കഴിയുന്ന ഇന്ദ്രപ്രസ്ഥത്തിലെ ഇന്ത്യന്‍ ഭരണകൂടത്തിന് അതു പെട്ടെന്നു മനസ്സിലാക്കാനോ
പ്രതിരോധിക്കാനോ കഴിയില്ലെന്നതാണ്
പരിതാപകരമായ അവസ്ഥ.
കേരളത്തിലെ രണ്ടു മുന്നണികളുടേയും നേതാക്കളേയും കനത്ത കോടികളുടെ സംഭാവനകൊണ്ടും, മക്കളെ തൊഴിലും വിദ്യാഭ്യാസവും നല്കി ഊട്ടിപ്പോറ്റുന്നതിലൂടെയും മൌദൂതികള്‍ കെണിയില്‍ പെടുത്തി അടിമകളാക്കിയിരിക്കുന്നതിനാലാകണം...
ആര്യാടനും,പിണറായിയും,കുഞ്ഞാലിക്കുട്ടിയും,യൂത്ത്ലീഗ് ഷാജിയുമൊഴിച്ച് മറ്റുള്ള മണ്ണുണ്ണി രാഷ്ട്രീയ നേതാക്കളെല്ലാം മിഴുങ്ങസ്യ മിഴിച്ചിരിപ്പാണ്...
ഒരു കയ്യല്ലേപോയുള്ളു !!!
അല്ലെങ്കില്‍, മനുഷ്യനെന്തിനാ രണ്ടു കയ്യ് !!!
ഒരു കയ്യുകൊണ്ടുതന്നെ അത്യാവശ്യം കാര്യങ്ങളൊക്കെ ചെയ്യാം.
നമുക്ക് നെലോളിക്കാതെ(നെലോളിക്കരുത്
) അനുസരണയോടെ കാത്തിരിക്കാം. ഇസ്ലാമിക ഭരണം
നമ്മളെ അറബികളെപ്പോലെ സംബന്നരാക്കുമെങ്കില്‍ എന്തിനു വേണ്ടെന്നുവക്കണം. ജിന്നക്കും, മൌദൂതിക്കും ജൈ വിളിക്കാന്‍ ...തയ്യാറാകുക.
നമ്മുടെ ഡിഫിക്കാരൊക്കെ അടുത്ത മനുഷ്യ ചങ്ങലക്കായി ഉറക്കമുണരുന്നത് എന്നാണാവോ?
താലീബാനികളുടെ പെര്മിഷന് ലഭിക്കണമായിരിക്കും:)
വളരെ പ്രസക്തമായൊരു പോസ്റ്റ് തന്നെ , പക്ഷെ നമ്മുടെ ആഭ്യന്തര സംവിധാനം ഒന്നുണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ , അവിടെ അഴിമതിയെ തുടച്ചു നീക്കിയാല്‍ , പേടികൊന്ടെങ്കിലും ഇതിനൊരു വിരാമം ആവില്ലേ , ശാശ്വതമായ ഒരു പരിഹാരം എന്ന് പറയുന്നത് അങ്ങിനത്തെ ചിന്തകല്ല്ക്ക് തടയിടുക എന്ന് തന്നെയാണ് , ഒരാളുടെ ചിന്ത ഒരിയ്കലും ഒരു ഭരണച്ചക്രതിനും നിയന്ത്രിയ്കാന്‍ കഴിയില്ലല്ലോ , അത് കൊണ്ട് ഇത് പോലത്തെ ചിന്തകള്‍ ഉള്ള ഒരു ചെറു വിഭാഗം എന്നും ഉണ്ടാവും , അവരെ പ്രലോഭിപ്പിയ്കാന് പണവും മറ്റുംമായി വേറെയും ചിലര്‍, പക്ഷെ അവരുടെ പ്രവര്‍ത്തികളെ ഒരു പരിധി വരെ തടയിടാന്‍ പൊതുജനവും കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ പോലീസിനും കഴിയും , ജനങ്ങള്‍ തന്നെ അവന്റെ ചുറ്റുപാടുള്ള സംശയാസ്പദമായ എന്തെങ്കിലും സാഹചര്യം, പുതിയ താമസക്കാരാവം , സ്ഥിരമായ ഒരു ഒതുചെരാലോ... എന്തായാലും , അതറിയിക്കാനുള്ള സന്മനസ്സും , അത് പോലെ ഒരു അന്വേഷണത്തിന് സഹകരിയ്ക്കാന്‍ അവരും തയ്യാര്‍ ആവണം , പിന്നെ എന്തിനും പോലീസിന്റെ സമീപനവും വ്യതസ്തവും ആകണം ....അല്ലാതെ ഇപ്പോള്‍ ആരുടേയും ദുഷ്ചിന്തകള്‍ക്ക് ഒരു കടിഞ്ഞാന്‍ നമ്മളെ കൊണ്ടിടാന്‍ പറ്റും എന്നൊരു വ്യാമോഹമോന്നും ആര്‍ക്കും വേണ്ട എന്നാണു എന്റെ തോന്നല്‍ ....എന്തെ ?
ReplyDeleteആദ്യ സന്ദര്‍ശനത്തിനു ചിത്രകാരന് സ്വാഗത. അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി. പുതിയ പോസ്റ്റ് ശ്രദ്ധിക്കുമല്ലോ.
ReplyDelete