
നമ്മുടെ പോലീസിന്റെ ചരിത്രം പരിശോധിച്ചാല്‍ ചില കാര്യങ്ങളില്‍ അവര്‍ കാണിക്കുന്ന 'ആത്മാര്‍ഥത' ആരെയും അമ്പരപ്പിക്കും. നമ്മില്‍ പലരും ഒരിക്കലെങ്കിലും അവരുടെ സ്നേഹത്തില്‍ പൊതിഞ്ഞ പെരുമാറ്റം അനുഭവിച്ചിട്ടുണ്ടാകും. ചുമ്മാ ഒന്ന് വിറപ്പിച്ചില്ലെങ്കില്‍ പിന്നെന്തു പോലീസ്! സ്ത്രീകള്‍ സിനിമയിലെ വില്ലന്മാരെ കാണുംപോലെയാണ് സാധാരണകാരന് പോലീസിനെ കാണുന്നത്. മനുഷ്യത്വം മരവിച്ച ഈ വര്‍ഗ്ഗത്തെ മാറ്റിയെടുക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കും കഴിയുന്നില്ല!
എന്തൊക്കെ ക്രൂരതകളാണ് കേരള പോലീസിന്റെ കണക്ക് പുസ്തകത്തിലുള്ളത്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുക. പ്രതിയെ ഉരുട്ടിക്കൊല്ലുക. അവന്റെമേല്‍ മൂന്നാംമുറ പ്രയോഗിക്കുക. ഓടിച്ചിട്ടു കിണറ്റിലോ ആറ്റിലോ വീഴ്ത്തുക. പ്രതിയെ പിടിക്കാന്‍ എന്ന പേരില്‍ വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ദ്രോഹിക്കുക...! ഒരു നൂറു രൂപയ്ക്ക് വേണ്ടി വഴിയില്‍ തടഞ്ഞു നിര്‍ത്തി കണ്ണുരുട്ടുന്നവനാണ് നമ്മുടെ സേവനത്തിനായി നിയോഗിക്കപ്പെട്ട ഏമാന്മാര്. എത്ര പറഞ്ഞാലും എഴുതിയാലും തീരില്ല അവരുടെ സേവന മാഹാത്മ്യങ്ങള്‍. കേരള പോലീസിന്റെ ആത്മാര്‍ഥതയ്ക്ക് ഒരു മികച്ച ഉദാഹരണം താഴെയുള്ള വാര്‍ത്തയില്‍ കാണാം.
പെറ്റിക്കേസ് എണ്ണം തികയ്ക്കാനായി കുടുംബത്തെ വഴിയിലാക്കി രാത്രി ഗൃഹനാഥനെ പോലീസ് പിടിച്ചുകൊണ്ടുപോയ സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ എസ്.പി: പി.ജി. അശോക്കുമാര് നിര്‍ദേശം നല്കി. വാഹനമോടിച്ചെന്നാരോപിച്ചാണു ജോര്‍ജിനെതിരേ പോലീസ് കേസെടുത്തത്. ജോര്‍ജിനെ പിടിച്ചുകൊണ്ടുപോയ ശേഷം വഴിയരികില്‍ നിന്ന ഭാര്യയേയും മക്കളേയും ബന്ധുക്കളെത്തിയാണു പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ജോര്‍ജിനെ മെഡിക്കല്‍ പരിശോധനയ്ക്കു കോണ്ടുപോയപ്പോള്‍ മണിക്കൂറുകളോളം ഭാര്യക്കും മക്കള്‍ക്കും പാതിരാത്രി വൈദ്യുതി വെളിച്ചംപോലുമില്ലാത്ത സ്റ്റേഷനില്‍ കാത്തിരിക്കേണ്ടിവന്നു.
ജോര്‍ജ് മദ്യപിച്ചെന്നു സര്‍ട്ടിഫിക്കറ്റ് നല്കിയ പാമ്പാടി താലൂക്ക് ആശുപത്രിയിലെ ഡോ. രാജു, താന്‍ പോലീസിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മദ്യപിച്ചെന്നു സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നെന്നു വെളിപ്പെടുത്തി. ഒരുദിവസം സാധാരണ അഞ്ചുപേരെയെങ്കിലും പെറ്റിക്കേസെടുക്കാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആശുപത്രിയില്‍ കൊണ്ടുവരും. റിപ്പോര്‍ട്ട് പോലീസ് എഴുതിക്കൊണ്ടുവരുകയാണു പതിവ്. അതില്‍ ഒപ്പിടുക മാത്രമാണു ചെയ്യാറുള്ളത്. ജോര്‍ജ് മദ്യപിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ട് നല്കിയാല് മതിയെന്നു പോലീസ് പറഞ്ഞതനുസരിച്ചാണു ചെയ്തത്.
റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞപ്പോഴാണു ജോര്‍ജ് രക്തപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്. അതു ചെവിക്കൊള്ളാതെ പോലീസ് റിപ്പോര്‍ട്ടുമായി പോകുകയായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു. ബന്ധുവിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണു ജോര്‍ജിനും കുടുംബത്തിനും പള്ളിക്കത്തോട് പോലീസില്‍നിന്നു ദുരനുഭവമുണ്ടായത്. ജോര്‍ജ് മദ്യപിച്ചിരുന്നെന്നു വരുത്തിത്തീര്‍ക്കാന്‍ സാക്ഷികളെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ പോലീസ്.
ഇതര രാജ്യങ്ങളില്‍ പോലീസ് ജനങ്ങളുടെ കൂട്ടുകാരനാണ്. ഏതു പാതിരാത്രിയിലും ആര്‍ക്കും അവരെ വിളിച്ചു സഹായം തേടാം. പരാതി പറയാം. അവര്‍ തെറി പറയില്ല. ചുമ്മാ കൂമ്പിനിടിക്കുകയുമില്ല.
ReplyDeleteനമുക്കും നമ്മുടെ പോലീസിനെ ഏതു സമയത്തും സമീപിക്കാം. പക്ഷെ, തിരിച്ചു വരുമ്പോള്‍ പലതും നഷ്ട്ടപ്പെട്ടിരിക്കും എന്ന് മാത്രം!
പോലീസും മനുഷ്യരാണ്. നമ്മെ പോലെ. നമ്മിലും ഉണ്ടല്ലോ പോക്ക്രികൾ.
ReplyDeleteഅത് പോലെ പോലീസിലും ഉണ്ട്.
കിടക്കട്ടെ പോലീസ്, നടക്കട്ടെ പോലീസ്, ഓടിക്കട്ടെ പോലീസ്…….
ഭയ്ന്നും ഭയക്കാതെയും ഓടുന്നവർ വീഴട്ടെ പൊട്ടകിണറ്റിൽ.
നാളെകളിൽ പോലീസും നന്നാവും .പ്രതീക്ഷിക്കാം……
>>>പെറ്റിക്കേസ് എണ്ണം തികയ്ക്കാനായി കുടുംബത്തെ.............<<<
ReplyDeleteപെറ്റി കേസ് എണ്ണം തികക്കുക, അതില്‍ തന്നെയുണ്ട് ഒരു വിരോധാഭാസം, നമ്മുടെ പോലീസ് വകുപ്പില്‍ ഈ നിയമം ഉണ്ടാക്കിയവരെയാ ആദ്യം കൂമ്പിനിട്ടു ഇടിക്കേണ്ടത് . സത്യത്തില്‍ അതിന്റെ എണ്ണം കുറയുംപോഴല്ലേ പോലീസിന്റെ കാര്യക്ഷമത വെളിവാകുന്നത് ?
വഴിപോക്കന്റെ കമന്റ് സത്യം
ReplyDeleteഅടിമുതല്‍ പല കാര്യങ്ങളിലും അഴിച്ചുപണി ആവശ്യമാണ് പോലീസില്‍ എന്നാണു എനിക്ക് തോന്നുന്നത്. നല്ലവരും ധാരാളം ഉള്ള വകുപ്പണെങ്കിലും പൊതുവില്‍ പോലീസിനെ പറ്റിയുള്ള ധാരണ ജനങ്ങളിലുള്ളത് പോസ്റ്റില്‍ പറഞ്ഞ പ്രകാരം തന്നെ.
ReplyDeleteആ വകുപ്പ് നന്നാവും എന്ന് തന്നെ പ്രതീക്ഷിക്കാം.
ഇത് ശേരിയ്ക്കും സംഭവിച്ചതോ ? ഒരു പെറ്റി കേസിനായി ഒരു കുടുംബത്തെ വഴിയില്‍ നിര്‍ത്തി ..ശേ ശേ ..ഇതില്‍ വേറെ എന്തോ വൈരാഗ്യ ബുദ്ധി കൂടി ഉണ്ട് എന്ന് തോന്നുന്നു ...അതല്ല പെറ്റി കേസിനു വേണ്ടി മാത്രം ആണെങ്കില്‍ ഇത് അന്വേഷിച്ചു ശിക്ഷിച്ചു , ആ ശിക്ഷ മറ്റുള്ളവര്‍ക്കൊരു പാഠം ആകണം ...
ReplyDeleteനന്ദി സുഹൃത്തേ ....
നമ്മുടെ നാട്ടില്‍ പോലീസുകാര്‍ ചിലപ്പോള്‍ കള്ളന്മാരാകും.
ReplyDeleteകള്ളന്മാര് നിയമ പാലകരും.
നല്ല നാട്.
കല്ലിവല്ലി നാടും പോലീസും..!
നമ്മുടെ പോലിസ് നന്നാകില്ല...
ReplyDelete