Sunday, April 25, 2010

തല പൊളിക്കണം ഇവറ്റകളുടെ..!




(നമ്മുടെ നാടിന്‍റെ പോക്ക് എങ്ങോട്ടേക്ക് എന്ന് ചോദിക്കാന്‍ എല്ലാവര്ക്കും താല്പര്യമാണ്. പക്ഷെ പോംവഴി പറയാനോ അല്ലെങ്കില്‍ ഫലപ്രദമായി എന്തെങ്കിലും ചെയ്യാനോ ആര്‍ക്കും നെഞ്ചുറപ്പോ ചങ്കുറപ്പോ ഇല്ല. ഉണ്ടായിരുന്നുവെങ്കില്‍ ഇത്ര അധപതനത്തിലേക്ക് നമ്മുടെ നാട് കൂപ്പു കുത്തുമായിരുന്നില്ല.)





ഒരു തവണ പോലും സര്‍ക്കാര്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍റെ ദുര്‍മുഖം കാണാത്തവരായി ആരെങ്കിലുമുണ്ടോ നമുക്കിടയില്‍? ഒരിക്കലെങ്കിലും ഇവറ്റകളെ തല്ലിക്കൊല്ലുകയാണ് വേണ്ടത് എന്ന് ചിന്തിച്ചു പോകാത്തവരുണ്ടോ നമ്മുടെ ഭൂമിമലയാളത്തില്‍? അത്രമാത്രം ആര്‍ത്തി പൂണ്ട കഴുകന്മാരാണ് ജനങ്ങളെ സഹായിക്കാന്‍ എന്ന പേരില്‍ സര്‍ക്കാര്‍ പോറ്റുന്ന താപ്പാനകളും കുഴിയാനകളും. ഏതെന്കിലും ഒരു ആവശ്യം നടക്കണമെങ്കില്‍ ഒന്നിലേറെ പേരെ കണ്ടു കാലും കയ്യും പിടിച്ചാലേ നടക്കുകയുള്ളൂ. അഥവാ, 'ആവശ്യക്കാരന്‍ ഒന്നും തരില്ലാ' എന്ന് തമ്പുരാക്കന്മാര്‍ക്ക് തോന്നിപ്പോയാല്‍ പിന്നെ something കിട്ടുംവരെ നടത്തും. അതോടെ ആവശ്യക്കാരന്‍ ഗതികേടിലാകും. ചിലപ്പോള്‍ ഭ്രാന്ത് വരെ പിടിച്ചേക്കും. അല്ലെങ്കില്‍ നെഞ്ച് പൊട്ടി മരിച്ചു പോകും..!

(നമ്മുടെ നെഞ്ച് തകര്‍ക്കുന്ന അത്തരമൊരു വാര്‍ത്ത ഇതാ..! )

പന്തളം: ജനനസര്‍ട്ടിഫിക്കറ്റിനായി രണ്ടരമാസമായി കയറിയിറങ്ങുന്ന വൃദ്ധന്‍ പഞ്ചായത്ത്‌ ഓഫീസില്‍, സെക്രട്ടറിക്കു മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട വെട്ടിപ്പുറം മണപ്പുറത്ത്‌ എം.സി. വര്‍ഗീസാ(ജോയിക്കുട്ടി-67)ണു മരിച്ചത്‌. കുളനട ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ ഇന്നലെ രാവിലെ പത്തേമുക്കാലോടെയാണു സംഭവം.ഭാര്യ സൂസന്നാമ്മയ്‌ക്ക് അമേരിക്കയില്‍ മക്കളുടെ അടുത്തു പോകുന്നതിന്റെ ആവശ്യത്തിനു ജനനസര്‍ട്ടിഫിക്കറ്റ്‌ എടുക്കാന്‍ ഫെബ്രുവരി 17-നാണു പഞ്ചായത്ത്‌ ഓഫീസില്‍ അപേക്ഷ നല്‍കിയത്‌. രണ്ടരമാസമായി പഞ്ചായത്ത്‌ ഓഫീസില്‍ കയറിയിറങ്ങുകയാണ്‌ അദ്ദേഹം. ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം ചില ജീവനക്കാരുമായി കൈക്കൂലിപ്രശ്‌നത്തില്‍ തര്‍ക്കമുണ്ടായതായി പറയപ്പെടുന്നു. 2000 രൂപ കൈക്കൂലി ചോദിച്ചെന്നാണ്‌ ആരോപണം. ഇന്നലെ രാവിലെ പുതുതായി വന്ന സെക്രട്ടറിയോടു വര്‍ഗീസ്‌ വിവരങ്ങള്‍ ധരിപ്പിച്ചതിന്റെ അടിസ്‌ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാമെന്നു പറഞ്ഞിരുന്നു. അതിനിടെ സെക്രട്ടറിയുടെ മേശമേല്‍ വര്‍ഗീസ്‌ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചു സി.പി.എം. പ്രവര്‍ത്തകര്‍ എല്‍.ഡി. ക്ലര്‍ക്ക്‌ ജ്യോതിലക്ഷ്‌മിയെ തടഞ്ഞുവച്ചു. പിന്നീടു പോലീസെത്തിയാണ്‌ ഇവരെ മോചിപ്പിച്ചത്‌.

8 comments:

  1. ഒരു തവണ പോലും സര്‍ക്കാര്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍റെ ദുര്‍മുഖം കാണാത്തവരായി ആരെങ്കിലുമുണ്ടോ നമുക്കിടയില്‍?
    ഒരിക്കലെങ്കിലും ഇവറ്റകളെ തല്ലിക്കൊല്ലുകയാണ് വേണ്ടത് എന്ന് ചിന്തിച്ചു പോകാത്തവരുണ്ടോ നമ്മുടെ ഭൂമിമലയാളത്തില്‍?

    ReplyDelete
  2. 'അഴിമതി ആഗോള പ്രതിഭാസമാണ്' എന്ന് നമ്മുടെ ഒരു പൂര്‍വിക വനിതാ നേതാവ് തന്നെ നമ്മെ പഠിപ്പിച്ച സ്ഥിതിക്ക് ആതുമായി താദാത്മ്യം പ്രാപിക്കുകയെ നിവൃത്തിയുള്ളൂ. കൂടുതല്‍ ശക്തമായ വിജിലന്‍സ്‌ പ്രവര്‍ത്തനം, സാമൂഹ്യ കൂട്ടായ്മ, അതി കഠിന ശിക്ഷ , ബോധവല്‍ക്കരണം മുതലായ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ മാത്രമേ ഇതിനു ഒരു കുറവ് ഉണ്ടാക്കാനാവൂ.
    വാല്‍ കമന്റ്: തല്ലിക്കൊല്ലണം എന്ന് മനസ്സില്‍ ആഗ്രഹിക്കാം. ഒപ്പം ചുളുവില്‍ കാര്യം നടന്നു കിട്ടാന്‍ കോഴ കൊടുത്തു പഠിപ്പിക്കുന്നവരെയും കൈ തല്ലിയൊടിക്കണം.
    ഇത് ഒരു ചര്‍ച്ചാ രൂപത്തില്‍ പോസ്റാമായിരുന്നു.

    ReplyDelete
  3. ഒരിക്കലെങ്കിലും ഇവറ്റകളെ തല്ലിക്കൊല്ലുകയാണ് വേണ്ടത് എന്ന് ചിന്തിച്ചു പോകാത്തവരുണ്ടോ നമ്മുടെ ഭൂമിമലയാളത്തില്‍?

    ഉണ്ടാവാന്‍ സാധ്യതയില്ല പക്ഷെ ഓരോരുത്തരും അവരവരുടെ കാര്യം വരുമ്പോള്‍ കൈക്കൂലി കൊടുത്തിട്ടെങ്കിലും കാര്യം സാധിക്കും അല്ലാതെ അപ്പോള്‍ തല്ലികൊല്ലുന്ന ചിന്തയൊന്നും ഉണ്ടാവില്ല.!! പിന്നെ മറ്റുള്ളവരോട് ഉപദേശിക്കുമ്പോള്‍ കൈക്കൂലി കൊടുക്കരുത് ,, തല്ലികൊല്ലണം എന്നൊക്കെ പറയും.!! പോസ്റ്റിലെ വിഷയം വായിച്ചപ്പോള്‍ എനിക്കും തോനി അങ്ങനെ ഒരു ചിന്ത.!!

    ReplyDelete
  4. ഒറ്റയറ്റിക്ക് എല്ലാ സർക്കാരുദ്യോഗസ്ഥരെയും അഴിമതിക്കാരും, ദയയില്ലാത്തവരും, ക്രൂരഹ്രുദയമുള്ളവരും ആക്കി മുദ്ര കുത്തരുതേ.
    ഞങ്ങളിലും ഉണ്ട് മനുഷ്യപ്പറ്റുള്ളവർ, മനസ്സിന്റെ വേദനകൾ അറിയുന്നവർ. മുന്നിൽ വരുന്ന ജീവിതങ്ങൾക്കായി ജീവിതം തന്നെ സ്വയം അർപ്പിച്ചവരും ഞങ്ങളിൽ ഉണ്ട്. ഞങ്ങൾ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. കുപ്രസിദ്ധിയും ഞങ്ങൾക്ക് വേണ്ട.
    സർക്കാരിൽ നിന്നു കിട്ടുന്നത്, ജനത്തെ സഹായിച്ചതിനും സേവിച്ചതിനും ഉള്ള പ്രതിഫലമാണു എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. അതിലപ്പുറം കിട്ടാനായി കക്ഷികളിൽ നിന്നു പ്രതീക്ഷിക്കുന്നവൻ പിശാചിന്റെ അവതാരങ്ങൾ തന്നെയെന്നു ഞങ്ങൾ വിശ്വസിക്കുന്നു.
    കുളനട പഞ്ചായത്തിൽ സംഭവിച്ചത് ഒരിക്കലും സംഭവിക്കരുതാത്ത സംഗതിയായിരുന്നു. സർക്കാരുദ്യോഗസ്ഥനും സ്വന്തം ആഫീസുകൾക്ക് പുറത്ത് മറ്റ് ആഫീസിലെത്തുമ്പോഴും ഇതരം ദുരനുഭവങ്ങൾ അനുഭവിക്കേണ്ടി വരാറുണ്ട്.
    സങ്കടമുണ്ട് പറയാനും എഴുതാനും.
    .
    ഒന്നു പറഞ്ഞേ തീരൂ, എല്ലാ സർക്കാരുദ്യോഗസ്ഥരും കുളനട പഞ്ചായത്ത് ജീവനക്കാരെപ്പോലെയല്ല.

    ReplyDelete
  5. ഒരു പ്രാവശ്യമോ ..പോയോടത്തോളമൊക്കെ അതേ ഉണ്ടായിട്ടുള്ളൂ

    ReplyDelete
  6. @ ഇസ്മയില്‍, ചര്‍ച്ചക്ക് എങ്ങനെയാണ് submit ചെയ്യേണ്ടത് എന്നറിയാത്തതിനാല്‍ അങ്ങനെ ചെയ്തില്ല.
    നമ്മുടെ ജനങള്‍ക്ക് കൈക്കൂലി കൊടുത്തു കാര്യം നേടാനാ താല്പര്യം.
    ഉദ്ധ്യോഗസ്തരെ ഈ വൃത്തികെട് ശീലിപ്പിച്ചതും നാം തന്നെയാണല്ലോ!

    @ഹംസ,
    പലപ്പോഴും വികാരം കൊള്ളാനും ക്ഷോഭിക്കാനും മാത്രം നമുക്ക് കഴിയുന്നു.പ്രതികരിക്കുന്ന കാര്യത്തില്‍ മടിയന്മാരും.!

    @mujeeb,
    സമ്മതിക്കുന്നു.
    സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരും ഉണ്ട്. പക്ഷെ അവരുടെ പേരും ഈ തെമ്മാടിക്കൂട്ടങ്ങള്‍ നശിപ്പിക്കും.
    കുളനടയില്‍ കുഴഞ്ഞുവീണു മരിച്ച ആ മനുഷ്യന് ആദരാഞ്ജലികള്‍.!

    @എറക്കാടന്‍,
    തല്ലണം.. തച്ചു തച്ചു..

    എല്ലാവര്‍ക്കും സ്നേഹവും നന്ദിയും അറിയിക്കുന്നു.

    ReplyDelete
  7. അമര്‍ഷപ്പെട്ടും,ദേഷ്യമടക്കിയും ഇരിക്കാമെന്നല്ലാതെന്തു ചെയ്യാന്‍.അത്രക്കും മനം മടുപ്പിക്കുന്നതാണു ഇത്തരമാള്‍ക്കാരുടെ അനാസ്ഥ മൂലമുണ്ടാവുന്ന അനുഭവങ്ങള്‍.:(

    ReplyDelete
  8. പ്രിയ Rare Rose,
    നമ്മെ സേവിക്കേണ്ട ആള്‍ക്കാര്‍ ഇങ്ങനെയൊക്കെ ആയതില്‍ ഖേദിക്കുക.
    പക്ഷെ, ഇങ്ങനെ തട്ടിപ്പറിച്ച് വാങ്ങുന്ന കാശും മറ്റും അന്യന്‍റെ കണ്നീരാണെന്നും അത് കൂടുതല്‍ നഷ്ട്ടമുണ്ടാക്കുമെന്നും ഇവന്മാര്‍ ഒര്തെന്കില്‍!
    ഇത്തരം ആള്‍ക്കാര്‍ സ്വയം നശിക്കട്ടെ എന്ന് നമുക്ക് ശപിക്കാം.
    അല്ലാതെന്തു ചെയ്യാന്‍..?

    ReplyDelete