BJPക്കും RSSനും ഇത് ശനിദശയാണ്. സ്വന്തം അനുയായികളാല്‍ വെറുക്കപ്പെടുന്ന ഒരവസ്ഥയിലൂടെയാണ് പാര്‍ട്ടിയിലെ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. രാജ്യത്തെ അമ്പലങ്ങളുടെയും ദൈവങ്ങളുടെയും കുത്തകവകാശം കയ്യിലൊതുക്കിയിട്ടുള്ള സംഘികള്‍ക്ക് സ്വന്തം ദൈവങ്ങളേയും അവതാരങ്ങളെയും കുറ്റം പറയാമെന്നായിരിക്കുന്നു.
പക്ഷെ സ്വന്തം മുഖത്ത് തുപ്പല്‍ ചോദിച്ചുവാങ്ങുന്ന ഇവരുടെ സ്വപ്‌നങ്ങള്‍ ഇനിയെത്ര കാലം വരെ?
ജബല്‍പ്പൂര്‍: ശ്രീരാമന്‍ മോശം ഭര്‍ത്താവാണെന്ന് കുറ്റപ്പെടുത്തിയ മുതിര്‍ന്ന ബിജെപി നേതാവ് രാം ജെത്മലാനിയുടെ മുഖത്ത് തുപ്പുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ സമ്മാനമായി നല്‍കാമെന്ന് ഒരു സന്ന്യാസിയുടെ വാഗ്‌ദാനം! മധ്യപ്രദേശിലെ ജബല്‍പ്പൂരിലെ മഹാമണ്ഡലേശ്വര്‍ സ്വാമി ശ്യാമദാസ് മഹാരാജ് ആണ് വിവാദ വാഗ്‌ദാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഞായറാഴ്‌ച ഗീതാധാം ആശ്രമത്തില്‍ നിറഞ്ഞ സദസ്സിനു മുന്നിലാണ് സ്വാമി വാഗ്‌ദാനം നല്‍കിയത്.
താന്‍ നല്‍കിയ വാഗ്‌ദാനം അനുയായികള്‍ക്കിടയില്‍ ചലനം സൃഷ്‌ടിച്ചുവെന്നാണ് സ്വാമി പറയുന്നത്. വാഗ്‌ദാനം നല്‍കിയ ശേഷം ജെത്മലാനിയുടെ വിലാസം തിരക്കി തനിക്ക് നിരന്തരം കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും മഹാരാജ് പറയുന്നു.