Friday, June 11, 2010

നട്ടെല്ല് നശിച്ച ആണുങ്ങള്‍...!


നമ്മുടെ നാടിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിപത്താണ് സ്ത്രീധനം. ജോലിയോ കൂലിയോ ഇല്ലാത്തവന്‍ പോലും ചോദിക്കുന്നത് ലക്ഷങ്ങളാണ്. മുന്‍പൊക്കെ സ്ത്രീധനം കൊടുക്കാന്‍ ഇല്ലാതെ രക്ഷിതാക്കള്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകളായിരുന്നുവെങ്കില്‍ ഇന്ന് ഈ ഭീകര സത്വം നിഷ്കളങ്കയായ പെണ്‍കുട്ടികളെയും കൊല്ലാന്‍ തുടങ്ങിയിരിക്കുന്നു! പണവും പണ്ടവും ചോദിച്ചു വാങ്ങുന്നവര്‍ ഓര്‍ക്കുക, നാളെ നിങ്ങളും ഒരു രക്ഷിതാവ് ആകേണ്ടവനാണ്. സമൂഹം ഒറ്റക്കെട്ടായി ഈ വിപത്തിനെ എതിര്‍ക്കണം. നമ്മുടെ നാട്ടില്‍ നിന്നും ഈ ദുരാചാരത്തെ വലിച്ചെറിയണം. അല്ലെങ്കില്‍ ഇനിയും ഇതുപോലെ നമ്മുടെ സഹോദരിമാര്‍ കൊല്ലപ്പെടും! (ഈ വാര്‍ത്ത നമ്മുടെ കണ്ണു തുറപ്പിക്കുമോ?)

മാരാരിക്കുളത്ത് വിവാഹം നിശ്‌ചയിച്ച യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി പഞ്ചായത്ത്‌ മൂന്നാംവാര്‍ഡ്‌ മുട്ടത്തിപ്പറമ്പ്‌ സുഭാഷ്‌കവലയ്‌ക്കു സമീപം മുല്ലശേരിവീട്ടില്‍ പരേതനായ ഗോവിന്ദന്റെ മകള്‍ സിന്ധു (35) വിനെയാണ്‌ ഇന്നലെ ഉച്ചയ്‌ക്ക് 12.30-ഓടെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്‌. സെപ്‌റ്റംബറില്‍ നടക്കേണ്ട വിവാഹത്തിനായി വായ്‌പ തരപ്പെടുത്തുന്നതിന്‌ മാതാവ്‌ പുറത്തുപോയ സമയത്താണ്‌ സംഭവം. പറഞ്ഞുറപ്പിച്ച സ്‌ത്രീധനം നല്‍കാന്‍ കഴിയില്ലെന്നതിനാലാണ്‌ ആത്മഹത്യ ചെയ്‌തതെന്ന്‌ പോലീസ്‌ പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്‌: രുഗ്മിണി. സഹോദരന്‍: മോഹനന്‍. മുഹമ്മ പോലീസ്‌ കേസെടുത്തു.

15 comments:

 1. പലയിടത്തും സ്ത്രീധനരഹിത വിവാഹം നടക്കുന്നുണ്ട്. പലരും സ്ത്രീ തന്നെ ധനം എന്ന് വിശ്വസിച്ചു ഒന്നും ആവശ്യപ്പെടാതെ കെട്ടാറുമുണ്ട്. എന്നാലും നമുക്കിടയില്‍ സ്ത്രീയെ പണം കിട്ടാനുള്ള ഒരു വസ്തുവായി കാണുന്നവരാണ് ഏറെയും. നമ്മുടെ കുട്ടികള്‍ സ്ത്രീധനം വേണ്ടെന്നു പറയാനുള്ള ആണത്തം കാട്ടുമോ?

  ReplyDelete
 2. സ്ത്രീ തന്നെയാണ് യഥാര്‍ത്ഥ ധനം ...അത് തിരിച്ചറിഞ്ഞാല്‍ ആരും സ്ത്രീധനം ചോദിക്കില്ല തന്നെ .പക്ഷെ ഇന്ന് സ്ത്രീയെ ധനം കിട്ടാനുള്ള ഒരു ഉപാതിയായി എല്ലാരും കാണുന്നു ... സ്റ്റാറ്റസ് ...ആ ഒറ്റ കാരണം എത്ര പെണ്‍കുട്ടികള്‍ എന്നും തന്റെ സിംഗിള്‍ സ്റ്റാറ്റസ് മാറാതെ ....:(

  ReplyDelete
 3. സ്ത്രീധന സമ്പ്രദായത്തോട് വെറുപ്പാണ്

  ReplyDelete
 4. ഇന്ന് പത്രത്തില്‍ വയിച്ചിരുന്നു. കഷ്ടം തോന്നി വായിച്ചപ്പോള്‍ മനസ്സ്സില്‍ ഒരു വേദനയും..

  ReplyDelete
 5. പുരുഷന്‍മാരേക്കാള്‍ വീട്ടിലെ സ്ത്രീകള്‍ക്കല്ലേ മകന് സ്ത്രീധനം കിട്ടണമെന്ന് വാശിപിടിക്കുന്നത്..??
  മാറേണ്ട വ്യവസ്ഥ, മാറ്റേണ്ട ആചാരം

  ReplyDelete
 6. സ്ത്രീധനം നിർത്തലാക്കുക അസാധ്യം(?) പിന്നെ, ചെയ്യാവുന്നത് വിലപേശലുകളും കണക്ക് പറച്ചിലുകളുമെങ്കിലും ഒഴിവാക്കുക. സ്ത്രീധനം വാങ്ങില്ല എന്ന പ്രതിഞ്ജ എടുത്ത ഒരു പറ്റം യുവാക്കളെ സ്രിഷ്ട്ടിക്കുക. അവരിലൂടെ ഇത്തരം അത്യാഹിതങ്ങൾ ഒഴിവാക്കാൻ ശ്രമങ്ങൾ നടത്തുക. ഞാൻ പറയുന്നത് വർത്തമാനകാല പരിസ്തിതിയിലെ പ്രായോഗികവശത്തെ കുറിച്ചാണ്. കാരണം വർഷങ്ങളായി ഇത്തരം സംഭവങ്ങളെ കുറിച്ച് ഇവിടെ വാ തോരാതെ സിമ്പോസിയങ്ങളും ചർച്ചകളും നടക്കുന്നു. പക്ഷെ ഇവിടെ നടക്കുന്നതോ….?

  ReplyDelete
 7. റെഫീ, നമ്മുടെ പെൺകുട്ടികളെ ഈ സ്ത്രീധന പിശാചിൽ നിന്നു രക്ഷിക്കനമെങ്കിൽ നമ്മുടെ പെൺകുട്ടികൾ തന്നെ വിചാരിക്കണം. അവർ സ്വയം പര്യാപ്തരാകണം. ആണിനെ ആശ്രയിക്കാതെ ജീവിക്കാനവർക്കാകണം. ആണിന്റെ ചിലവിൽ കഴിയാനുള്ള ഇട അവർ ഒഴിവാക്കണം. പക്ഷെ ഇപ്പോഴും സ്ത്രീധനമെന്ന ഭീമൻ കീഴടക്കുന്നത് നമ്മുടെ നാട്ടിലെ സാധാരണക്കാരായ പെൺകുട്ടികളെ ആണ്. ഏത് ഐ.റ്റി.കമ്പനിയിൽ പണിയെടുക്കുന്ന പെൺകുട്ടികളോട് ആണുങ്ങൾ സ്ത്രീധനം ചോദിക്കും. ചെറിയ വീടുകളിലെ കുട്ടികൾ സ്വയം നിർമ്മിക്കാതെ വീട്ടുകാരെ ആശ്രയിക്കുന്നതാണ് ഇവിടുത്തെ നശിച്ച ആൺ‌വർഗ്ഗത്തിനെ വിലപേശാൻ വേണ്ടി ശക്തരാക്കുന്നത്. നമ്മുടെ പെൺകുട്ടികൾ എന്നു ശക്തരാകുന്നോ അന്നു ഈ നട്ടെല്ലില്ലാത്ത ആണുങ്ങൾ പിൻ‌വാങ്ങും.
  പക്ഷേ നമ്മുടെ പെൺകുട്ടികളുടെ പിന്നിൽ എത്ര ആണുങ്ങൾ ഉണ്ടാവും എന്നതാണ് മറ്റൊരു പ്രശ്നം.

  ReplyDelete
 8. സ്ത്രീധനം കല്ലിവല്ലി.

  (സ്ത്രീധനം വാങ്ങരുത് കൊടുക്കരുത് അതിനു സാക്ഷിയം വഹിക്കരുത് എന്ന് പഠിപ്പിക്കാന്‍ ഒരു 'ഗുരു' വരേണ്ടതില്ല. നമ്മള്‍ക്ക് തന്നെ തീരുമാനിച്ചാല്‍ പോരെ? പക്ഷെ ആര്?)
  നല്ല ചിന്ത. നല്ല പോസ്റ്റ്‌.

  ReplyDelete
 9. @ കൂതറHashimܓ:

  ചിലയിടങ്ങളില്‍ മകന് ഇത്ര പണവും പണ്ടവും സ്ത്രീധനമായി കിട്ടണമെന്നു പെണ്ണുങ്ങള്‍ വാശി പിടിക്കാരുന്ടെന്നു കേട്ടിട്ടുണ്ട്. സ്ത്രീക്ക് പോലും സ്ത്രീയുടെ കണ്ണീരു കാണാന്‍ കഴിയുന്നില്ലല്ലോ ദൈവമേ!

  ഇവിടെ കമന്റിയ എല്ലാവര്ക്കും നന്ദി. ഈ വിഷയത്തില്‍ മാനസികമായി എങ്കിലും നമുക്ക് പ്രതികരിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

  ReplyDelete
 10. നട്ടെല്ല് നശിച്ച ആണുങ്ങള്‍...!
  സത്യം..!!

  ReplyDelete
 11. ചിലത് വായിക്കുമ്പോള്‍ തോന്നും ,ഇതൊക്കെ ഒരു കാലത്തും മാറ്റം ഉണ്ടാവാന്‍ പോകുനതും അല്ല .എന്നാലും നല്ല മനസോടെ പലരും ഇതിനു എതിരായി പറയുന്നത് കാണുമ്പോളും ഒരു സന്തോഷം ,ഇതെല്ലാം നമ്മുടെ നാട്ടില്‍ നിന്നും ഇല്ലാതെ ആവുമെന്നും ..'.കൊടുക്കുവാന്‍ ഇഷ്ട്ടം ഉള്ളവന് കൊടുക്കാം .നിര്‍ബന്ധം ആയി പിടിച്ചു വാങ്ങുമ്പോള്‍ ആവും അതിനു എന്ത് വില എന്ന ചോദ്യവും വരുന്നതും ..എന്തായാലും വളരെ നല്ല വിവരവുമായി യാത്ര തുടരട്ടെ ..ഇത് വഴി വരാം .

  ReplyDelete
 12. സത്യം പറഞ്ഞാല്‍ നമ്മുടെ ആണുങ്ങളെ കൊള്ളാഞ്ഞിട്ടാ.. എന്തിനാ പെണ്ണിനെ വാങ്ങുമ്പോള്‍ കാഷ്‌ ചോദിക്കുന്നത്. പെണ്ണ് തന്നെയല്ലേ ധനം?

  ReplyDelete
 13. പെണ്‍കുട്ടികള്‍ തന്നെ മുന്കൈയ്യേടുത്താല്‍, ധീരമായി തീരുമാന്ങ്ങലെടുത്താല്‍ ഇതിനൊരു പരിഹാരമാകും എന്ന് തോന്നുന്നു.
  ഹാഷിം കൂതറ പറഞ്ഞപോലെ ആണുങ്ങളെക്കാള്‍ ഇകാര്യത്ത്തില്‍ കടുംപിടുത്തം ചില വീടുകളില്‍ പെണ്ണുങ്ങള്‍ക്കാണ്!!

  ReplyDelete