Tuesday, June 28, 2011

ദൈവത്തിന്റെ സമ്പാദ്യം


മനുഷ്യന്‍ മൃഗത്തെക്കാള്‍ അധപതിക്കുന്ന കാഴ്ചകള്‍ കണ്ടിട്ടും നമുക്ക് ഞെട്ടല്‍ ഉണ്ടാകുന്നില്ല. ശാസ്ത്രം പുരോഗമിച്ചിട്ടും മനുഷ്യന്റെ ചിന്താമണ്ഡലം വികസിക്കാത്തത് എന്തുകൊണ്ടാണ്! പിന്നെയും പിന്നെയും അവന്‍ ഭക്തിയുടെ മറവിലുള്ള ചൂഷണത്തില്‍ വീണ്‌പോകുന്നത് എങ്ങനെയാണ്! എത്രയോ തട്ടിപ്പുകളില്‍ അകപ്പെട്ടിട്ടും ഒരു പാഠവും നമുക്ക് കിട്ടുന്നില്ല. വീണ്ടും നാം ചതിക്കപ്പെടുന്നു. സ്വയം നശിക്കുന്നതിന് വഴിയൊരുക്കുന്നു. മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്നു!
ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ഭേദമന്യേ പള്ളികളിലും ഭണ്‍ഡാരങ്ങളിലും പണ്ടാരടക്കുന്ന കാശുണ്ടെങ്കില്‍ മിക്കവീടുകളിലും പട്ടിണി നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കഴിയുമായിരുന്നു. ഈ ഇനത്തില്‍ ദിനംപ്രതി എത്ര കോടികളാണ് നമ്മുടെ സമൂഹം ഒഴുക്കിക്കളയുന്നത്? എന്തിനാ ദൈവങ്ങള്‍ക്ക് കാശ്! സ്വര്‍ണ്ണവും വെള്ളിയും ഞായറും തിങ്കളും അണിഞ്ഞു നടക്കുന്നവരാണോ അവര്‍ ? അതോ ഇതൊക്കെ കൊടുത്ത് ദൈവത്തെ സോപ്പിടാനാണോ മനുഷ്യന്‍ ശ്രമിക്കുന്നത്? അത്തരം ദൈവങ്ങളെ നമുക്ക് ആവശ്യമുണ്ടോ?
വെറുതെയിരിക്കുമ്പോള്‍ , മറ്റൊരു പണിയും ഇല്ലെങ്കില്‍ ചിന്തിച്ചാല്‍ മതി. വേണമെങ്കില്‍ താഴെയുള്ള വാര്‍ത്തയും വായിച്ചോ.

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുരാതന അറകള്‍ തുറന്നുള്ള പരിശോധന ആരംഭിച്ചു. ഒന്നര നൂറ്റാണ്ടായി തുറക്കാത്ത രണ്ട്‌ അറകളിലെ പരിശോധന വൈകും. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ ഏഴംഗസമിതിയാണു പരിശോധന നടത്തുന്നത്‌.
രഹസ്യഅറയിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്നു നിരീക്ഷകന്‍ അഡ്വ. എം.എന്‍ കൃഷ്‌ണന്‍ അറിയിച്ചു. അറകളില്‍ സൂക്ഷിച്ചിരിക്കുന്ന വസ്‌തുക്കളുടെ കണക്ക്‌ സുപ്രീംകോടതിക്കു കൈമാറും. രത്നങ്ങളും സ്വര്‍ണവും വെള്ളിയുമടക്കം അമൂല്യവസ്‌തുക്കള്‍ രഹസ്യഅറകളില്‍ സൂക്ഷിച്ചിരിക്കുന്നതായാണു സൂചന. നൂറ്റാണ്ടുകളായി തിരുവിതാംകൂര്‍ രാജവംശം സ്വരുക്കൂട്ടി വച്ചിരിക്കുന്നതാണിവ. ഏറെ വൈകിയും തുടര്‍ന്ന പരിശോധനയ്‌ക്കൊടുവില്‍ ഒന്നാം അറയിലെ വസ്‌തുക്കള്‍ തരംതിരിക്കാന്‍ സാധിച്ചെന്നാണു സൂചന. ഇവ അളന്നു തിട്ടപ്പെടുത്തി മൂല്യം രേഖപ്പെടുത്താന്‍ 15 ദിവസത്തോളമെടുക്കുമെന്നു സമിതിയംഗങ്ങള്‍ പറഞ്ഞു.
എന്നാല്‍, പ്രധാനപ്പെട്ടതും ഒന്നരനൂറ്റാണ്ടായി തുറക്കാത്തതുമായ രണ്ടറകള്‍ വ്യാഴാഴ്‌ചയോടെയേ തുറക്കൂ. തുറക്കാന്‍ ബാക്കിയുള്ള മൂന്നറകളില്‍ രണ്ടെണ്ണം അഞ്ചുവര്‍ഷത്തിലൊരിക്കല്‍ തുറക്കുന്നവയാണ്‌.ഇപ്പോള്‍ തുറന്നതുള്‍പ്പടെ രണ്ടറകള്‍ വര്‍ഷംതോറും തുറക്കുന്നതാണ്‌. കഷ്‌ടിച്ച്‌ ഒരാള്‍ക്കിറങ്ങാവുന്ന വിസ്‌താരമേ കല്ലറകള്‍ക്കുള്ളൂ. വെളിച്ചമില്ലാത്തതിനാല്‍ വിളക്ക്‌ കൊളുത്തിയാണു പരിശോധന. അറകള്‍ തുറന്നു പരിശോധിക്കുന്നതിനാല്‍ സിറ്റി പോലീസ്‌ കമ്മിഷണറുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണു ക്ഷേത്രപരിസരത്ത്‌ ഒരുക്കിയിരുന്നത്‌.

14 comments:

 1. ഇത് രാജവംശത്തിന്റേതെന്ന് ആശ്വസിക്കാം. അപ്പോള്‍ പള്ളികളിലേക്കും അമ്പലങ്ങളിലേക്കും ചര്ച്ചുകളിലേക്കും മറ്റനേകം ആള്‍ദൈവങ്ങളിലെക്കും ഒഴുകുന്ന ധനമോ?
  +
  ബ്ലോഗെഴുത്ത് നിര്‍ത്തിപ്പോയതായിരുന്നു. എങ്കിലും ചിലതൊക്കെ കാണുമ്പോള്‍ പറഞ്ഞുപോകുന്നു. അത്രതന്നെ.

  ReplyDelete
 2. മനുഷ്യന്‍ മൃഗത്തെക്കാള്‍ അധപതിക്കുന്ന കാഴ്ചകള്‍ കണ്ടിട്ടും നമുക്ക് ഞെട്ടല്‍ ഉണ്ടാകുന്നില്ല. ശാസ്ത്രം പുരോഗമിച്ചിട്ടും മനുഷ്യന്റെ ചിന്താമണ്ഡലം വികസിക്കാത്തത് എന്തുകൊണ്ടാണ്! പിന്നെയും പിന്നെയും അവന്‍ ഭക്തിയുടെ മറവിലുള്ള ചൂഷണത്തില്‍ വീണ്‌പോകുന്നത് എങ്ങനെയാണ്! എത്രയോ തട്ടിപ്പുകളില്‍ അകപ്പെട്ടിട്ടും ഒരു പാഠവും നമുക്ക് കിട്ടുന്നില്ല. വീണ്ടും നാം ചതിക്കപ്പെടുന്നു. സ്വയം നശിക്കുന്നതിന് വഴിയൊരുക്കുന്നു. മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്നു!nallezhutukal....nalla prathikaranam....

  ReplyDelete
 3. ദൈവത്തെ വിറ്റു കാശാക്കുന്നവര്‍.. ഇവരാരും ഓര്‍ക്കുന്നില്ല നാളെ അവന്റെ സനിധിയില്‍ പോകേണ്ടാവാന്‍ ആണെന്ന്നു .. ഇന്നത്തെ നൈമിഷികമാം ജീവിതം ആര്മ്മാടിച്ചു അടിച്ചു പൊളിക്കാന്‍ വേണ്ടി.. അവന്‍ എന്തും ചെയ്യുന്നു ... ഇപ്പൊ പത്ര താളുകളിലെ പ്രധാന വാര്‍ത്ത ഇവയൊക്കെ തന്നെ മനുഷ്യരെ സ്ര്ഷ്ട്ടിച്ച ദൈവത്തെ എങ്ങിനെ പോക്കറ്റുകളില്‍ നോട്ടായി മാറ്റാം എന്നാ ഓരേ ഒരു ചിന്ത മാത്രം .. ആശംസകള്‍ ഇന്നിന്റെ ജീര്ര്‍ണതയെക്കെതിരെയുള്ള ഈ ശബ്ദത്തിനു . ഒന്ന് കൂടി വിശദമായി എഴുതാമായിരുന്നു...

  ReplyDelete
 4. അടുത്ത് നില്പോരനുജനെ നോക്കാന് അക്ഷികള് ഇല്ലതോര്ക്ക് ..അരൂപന്‍ ഈശ്വരന്‍ അന്യനായതിലെന്തു ആശ്ചര്യം .
  Best wishes

  ReplyDelete
 5. ഓരോന്ന് കാണുമ്പോഴും കേള്‍ക്കുമ്പോഴും ഒന്നും മനസ്സിലാകാത്തത് പോലെ തോന്നുന്നു.

  ReplyDelete
 6. വില്‍ക്കാനുണ്ട് ദൈവങ്ങളെ എന്ന ബോര്‍ഡ്‌കണ്ടാലും ഞെട്ടരുത്. അതാണ്‌ മാഷേ ലോകം.

  ReplyDelete
 7. എന്തായാലും ദൈവത്തിനു കാശ് വേണ്ടന്ന് ഇതോടെ ഉറപ്പായില്ലേ..?!!

  ReplyDelete
 8. മനുഷ്യന്‍ പട്ടിണിരേഖയിലും താഴെ കിടക്കുമ്പോള്‍ ദൈവം സ്വര്‍ണ്ണക്കൂമ്പാരത്തിനു മുകളില്‍..
  കോഴിക്കോട് കോടികള്‍ സംഭരിച്ചു പള്ളി പണിയുന്നു,ഇവിടെ കോടിക്കണക്കിന് സ്വര്‍ണ്ണവും വെള്ളിയും കുന്നു കൂടിക്കിടക്കുന്നു.

  ReplyDelete
 9. വളരെ കൃത്യമായി താന്കള്‍ കാര്യങ്ങള്‍ പറഞ്ഞു. ഇത്തരം പോസ്റ്റുകള്‍ ബ്ലോഗ്‌ നോകത്തിനു ഇനിയും വേണം. കൂടുതല്‍ എഴ്ടുതനം എന്നാണു എനിക്ക് പറയാനുള്ളത്

  ReplyDelete
 10. ശ്രീപത്മനാഭ സ്വാമീ ക്ഷേത്രത്തിന്റെ ദൈനദിന കാര്യങ്ങളും സ്ഥാവര ജംഗമ വസ്തുക്കളും പരിപാലിച്ചിരുന്നത് എട്ട് വീട്ടിൽ പിള്ളമാർ എന്ന് ചരിത്രത്തിൽ അറിയപെടുന്ന, പ്രഗത്ഭങ്ങളായ എട്ട് നായറ് തറവാട്ടിലെ പ്രമാണികളായിരുന്നു. നായറ് പട്ടാളം എന്നപേരിൽ സ്വകാര്യ സേനയും അവർക്കുണ്ടായിരുന്നു. സാമൂഹിക ഘടനയിലെ മേൽതട്ടുകാരായ ഇവർ ഭരണ രംഗത്ത് സ്വാധീനം ചെലുത്താൻ തുടങ്ങിയപ്പോൾഅപകടം മണത്തറിഞ്ഞ തിരുവിതാംകൂറ് രാജാവ് പിള്ളമാരെ കുലമറുത്ത് നിഷ്കാസനം ചെയ്തത്. ഇത് ശ്രീ പത്മനാഭ ക്ഷേത്രത്തിന്റെ പരിപാലനത്തെ ബാധിക്കുകയും തിരുവിതാംകൂറിൽ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തു. ഭരണ വിരോധികളായ പല രാജ കുടുംബങ്ങളും ഗൂഢപദ്ധതികൾ ആവിശ്കരിച്ചപ്പോൾ നിപുണനും തന്ത്രശാലിയുമായ രാജാവ് രാജ്യത്തെ മുഴുവനും പത്മനാഭനു സ്വയം സമർപ്പിച്ച് കൊണ്ട് ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടേയും ദേവസ്വക്കാരുടേയും ഇതര മാടമ്പിമാരുടെയും വിഘടിതശക്തികളെ തളർത്തിക്കളഞ്ഞത്. ഇതാണ് 1730ൽ ചരിത്രത്തിൽ രേഖപെടുത്തിയ ‘തൃപ്പടിദാനം’.
  രാജ്യത്തെ സ്വത്ത് മുഴുവൻ ക്ഷേത്രത്തിൽ സൂക്ഷിക്കുകയും അത് രാജ്യം ൻഭാവിയിൽ ദാരിദ്ര്യം അനുഭവിക്കുമ്പോൾ ഉപയോഗപെടുത്താനുമായിരുന്നു തീരുമാനിച്ചത്. ഈ വസ്തുതകൾ ചരിത്രത്തിൽ രേഖപെട്ടിരിക്കെ, സ്വത്തുക്കൾ രാജ്യത്തിന് തന്നെ ഉപയോഗപെടുത്തണമെന്ന് പറയുന്നതിൽ കാര്യ കാരണമുണ്ട്.

  ReplyDelete
 11. nalla chinthakal.jathi matha varna varga vyathyaasam illaathe sathyangal vilichu parayuka.nallathu varatte.

  ReplyDelete
 12. ഇങ്ങനേയൊക്കെയാണ് ലോകം റെഫീ. പറഞ്ഞിട്ട് കാര്യമില്ല. നമ്മളാരേലും രണ്ട് പോസ്റ്റിട്ടതുകൊണ്ട് മാറ്റാവുന്നതല്ല ഇത്, ഇത് മാറണമെങ്കിൽ മനുഷ്യർ തന്നെ വിചാരിക്കണം. അവർ എന്ന് സ്വയം തിരിചറിവുള്ളവരാകുന്നുവോ അന്ന് ഈ നാട് ഇതിൽ നിന്നൊക്കെ രക്ഷ നേടും. നമുക്ക് അതിൻ വേണ്ടി പ്രാർത്ഥിക്കാം. ആത്മാർത്ഥമായി. ആശംസകൾ റെഫീ.

  ReplyDelete