Tuesday, July 27, 2010

'കുറ്റവാളി' നിര്‍മ്മാണ ഫാക്ടറികള്‍..!


നമ്മുടെ കുട്ടികള്‍ എത്രയോ മാറിപ്പോയി! മുററത്ത് മണ്ണപ്പം ചുട്ട് കളിച്ചതും ചിരവയില്‍ പുട്ട് നിറച്ചതും കുരുത്തോല കൊണ്ട് കരവിരുതുകള്‍ സൃഷ്ട്ടിച്ചതും വെറും പഴമക്കാരുടെ ഓര്‍മ്മ മാത്രമായി. ഇന്ന് കളിക്കാന്‍ കുട്ടികള്‍ക്ക് മുറ്റം ആവശ്യമില്ല. അവര്‍ കംബ്യൂട്ടരില്‍ ഇഷ്ട്ടം പോലെ കളിക്കുന്നുണ്ട്. ഹൈ-ടെക് ജീവിതം ആഗ്രഹിക്കുന്നുണ്ട്. പാശ്ചാത്യ രീതികള്‍ അനുകരിക്കുന്നുണ്ട്. ഇതിന്‍റെയൊക്കെ ഫലമാകാം; തീരെ ചെറിയ കുഞ്ഞുങ്ങള്‍ പോലും മുതിര്‍ന്നവരേക്കാള്‍ 'സാമര്‍ത്ഥ്യം' കാട്ടുന്നു പല കാര്യങ്ങളിലും.

സമൂഹത്തില്‍ സംഭവിച്ച മാറ്റമാണ് കുട്ടികള്‍ സ്വന്തമാക്കുന്നത്. സമൂഹം എങ്ങനെയാണോ അത് തന്നെ കുട്ടികളും ശീലമാക്കുന്നു. അവര്‍ക്കിടയില്‍ മദ്യം-മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചതിന് തീര്‍ച്ചയായും മുതിര്‍ന്നവര്‍ തന്നെയാണ് ഉത്തരവാദികള്‍. സുഖ ജീവിതം സ്വപ്നം കാണുന്ന കുട്ടികള്‍ അതിനായി സ്വീകരിക്കുന്ന മാര്‍ഗ്ഗം മോഷണ 'കല'യാണ്. മക്കളിലെ നന്മയെ മാത്രമല്ല, തിന്മയെപ്പോലും പ്രോത്സാഹിപ്പിക്കുന്ന പാരെന്റ്സാണ് നമുക്കിടയിലെ മറ്റൊരു ശാപം! അവര്‍ കുറ്റവാളികളെ സൃഷ്ട്ടിക്കുന്ന ഫാക്ടറികള്‍ ആയി മാറിയോ..?
ഒരു സത്യവും ഞെട്ടിക്കാത്ത നമ്മെ നോക്കി പരിഹസിക്കുന്ന മറ്റൊരു വാര്‍ത്ത നോക്കുക.

92 കുട്ടിക്കള്ളന്‍മാര്‍!
കോഴിക്കോട്‌ ജില്ലയില്‍ മാത്രം ഈ വര്‍ഷം പിടികൂടിയ വിദ്യാര്‍ഥികളായ മോഷ്‌ടാക്കളുടെ ഞെട്ടിക്കുന്ന കണക്കാണിത്‌. കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ സാക്ഷ്യപത്രം. കുട്ടികള്‍ക്കിടയിലെ കുറ്റവാസന ഏറ്റവും കൂടുതലുള്ളതു കോഴിക്കോട്ടെന്നര്‍ഥം. കുട്ടികള്‍ ഏറ്റവുമധികം മോഷ്‌ടിക്കുന്നത്‌ ബൈക്കുകളാണെന്നതാണ്‌ മറ്റൊരു കൗതുകം. മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവയിലും ഇവര്‍ക്കു താല്‍പര്യമുണ്ട്‌.

സംസ്‌ഥാനത്ത്‌ കോഴിക്കോട്‌ കഴിഞ്ഞാല്‍ കുട്ടികള്‍ കള്ളന്മാരായുള്ള കേസുകള്‍ കൂടുതലുള്ളത്‌ എറണാകുളത്തും മലപ്പുറത്തുമാണ്‌. മോഷ്‌ടിക്കുന്ന ബൈക്കുകള്‍ 2000 രൂപമുതല്‍ 5000 രൂപയ്‌ക്കാണ്‌ വില്‍ക്കുന്നത്‌. ഇവ വാങ്ങുന്നതിനായി പ്രത്യേക റാക്കറ്റ്‌ തന്നെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ പോലിസ്‌ ഭാഷ്യം. ഉപയോഗ ശേഷം മോഷ്‌ടിച്ച വസ്‌തുക്കള്‍ ഉപേക്ഷിക്കുന്ന കള്ളന്മാരുമുണ്ട്‌. മോഷണത്തിന്റെ വ്യാപ്‌തിയോ, ദോഷമോ ഒന്നും നോക്കാതെ താല്‍ക്കാലിക സുഖത്തിനു വേണ്ടി മാത്രമാണ്‌ ഇവര്‍ മോഷ്‌ടാക്കളാകുന്നത്‌. പിടിയിലായവര്‍ക്കു പലര്‍ക്കും ചെയ്‌ത കുറ്റത്തെ ഓര്‍ത്തുള്ള പശ്‌ചാത്താപമൊന്നും ഉണ്ടാവാറില്ലെന്ന്‌ പോലീസ്‌ പറയുന്നു.

സമൂഹത്തിലെ തന്നേക്കാള്‍ പ്രായം കൂടിയവര്‍ക്കൊപ്പം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങി അവര്‍. ഹൈസ്‌കൂള്‍ തലം മുതല്‍ പ്ലസ്‌ടു വരെയുള്ള കുട്ടികളാണ്‌ ഇത്തരം ശ്രേണിയിലുള്ളത്‌. കേരളത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു വരെ അന്യ സംസ്‌ഥാനക്കാരായ കുട്ടികളായിരുന്നു കുറ്റകൃത്യങ്ങളില്‍ മുന്നിലുള്ളതെങ്കില്‍ ഇന്നു മലയാളി കുട്ടിക്കള്ളന്‍മാര്‍ ആ സ്‌ഥാനം ഏറ്റെടുത്തു. 'കള്‍ച്ചറല്‍ ഷോക്ക്‌' എന്ന ഓമനപ്പേരില്‍ മനശാസ്‌ത്രജ്‌ഞര്‍ വിളിക്കുന്ന കുട്ടികളിലെ ഇത്തരം പ്രവണത ഭാവിയില്‍ വലിയ ദോഷങ്ങളാണുണ്ടാക്കുക. കുടുംബാന്തരീക്ഷത്തിലെ അസ്വാരസ്യങ്ങള്‍ മനസിലേല്‍പ്പിക്കുന്ന ആഘാതമാണ്‌ കുട്ടി കുറ്റകൃത്യങ്ങള്‍ക്ക്‌ ഹേതുവെന്ന്‌ പ്രശസ്‌ത മനശാസ്‌ത്രജ്‌ഞനായ ഡോ. പി.എന്‍. സുരേഷ്‌ കുമാര്‍ പറയുന്നു. കുട്ടികള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ സ്‌കൂളുകളില്‍ ബോധവത്‌ക്കരണ കാമ്പയില്‍ നടത്തുമെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ പി. വിജയന്‍ പറഞ്ഞു.

22 comments:

  1. ആരാണ് നമ്മുടെ കുട്ടികളില്‍ കുറ്റവാസന വളര്‍ത്തിയത്‌?
    ആര്‍ക്കാണ് കുട്ടികളെ കുറ്റവാളി ആയിക്കാനാന്‍ താല്പര്യമുള്ളത്?
    എങ്ങനെയൊക്കെയോ നമ്മുടെ കുട്ടികളും കുറ്റവാളികള്‍ ആവുകയാണ്.
    ചിന്തിച്ചിട്ടുണ്ടോ, എങ്ങനെയെന്നു!

    ReplyDelete
  2. നമുക്കിന്നു ആകെ വേണ്ടത് മക്കള്‍ ഇംഗ്ലീഷ് നാലക്ഷരം പറയണം അത്ര മാത്രം. അവര്‍ എന്തെല്ലാം ചെയ്യുന്നു പഠിക്കുന്നു, ആരൊക്കെയാണ് കൂട്ടുകെട്ട് എന്ന് നാം അന്വേഷിക്കുന്നില്ല. നാട്ടിന്‍പുറം സ്കൂളിന്നും വ്യത്യസ്തമായി അകലെയുള്ള പട്ടണത്തിലെ സ്കൂളില്‍ കുട്ടിയെ അയക്കുമ്പോള്‍ അവന്റെ കൂട്ടുകാരുടെ പശ്ചാത്തലം നാം അറിയുന്നില്ല എന്നതും കൂട്ടുകെട്ട് വഴി കുറ്റവാസന വളരാന്‍ ഒരു പ്രധാന കാരണം. പക്വത ആയ ശേഷമുള്ള കൂട്ടുകെട്ട് പോലെയല്ല ചെറിയ കുട്ടികളുടെ കൂട്ടുകെട്ട്, എന്നത് നമ്മുടെ ശ്രദ്ദ പതിയേണ്ട ഒരു വിഷയമാണ്.
    ലൈംഗിക വിദ്യാഭ്യാസം സ്കൂളില്‍ കൊണ്ടുവരാന്‍ കാണിച്ച ആത്മാര്താതയോന്നും ധാര്‍മ്മിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് കൊടുക്കാന്‍ എടുക്കുന്നില്ല. മതമോ രാഷ്ട്രീയമോ ഒന്നും ആവശ്യമില്ലാതെ തന്നെ കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഒന്നല്ലേ അത്?

    ReplyDelete
  3. ഇവിടെ നിന്നാണ് ഒരു കുട്ടി ജീവിതം പഠിക്കുന്നത് .?
    അവന്റെ ചുറ്റുപാടുകളില്‍ നിന്നും തന്നെ .

    ReplyDelete
  4. റെഫി ടെ എല്ലാ പോസ്റ്റ്‌ ഞാന്‍ വായിക്കും ..പക്ഷേ എന്ത് കമന്റ്‌ ച്ചെയും എന്ന സംശയം ആണ് ..ഞാന്‍ ഇവിടെ ഒക്കെ ഉണ്ട് ട്ടോ .നല്ല ചിന്തയും ,വിവരണവും .അത് കൊണ്ട് തന്നെ ഇവിടെ സ്ഥിരം വന്നു നോക്കുന്നതും

    ReplyDelete
  5. മോഷണം എന്താ വലിയ ആള്‍ക്കാരുടെ കുത്തകയാ? ഇനിയങ്ങോട്ട് കുട്ട്യോളും കക്കട്ടെ. ഒരു സമത്വക്കെ വേണ്ടേ ഭായീ..

    ReplyDelete
  6. നല്ല ഒരു നീരിഷണം

    ReplyDelete
  7. കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാസനകള്‍ക്കും കുറ്റം ചെയ്യാന്‍ ഉള്ള പ്രേരണക്കും ഇന്ന് പ്രായം ഒരു പ്രശ്നം അല്ല ..അത്രയ്ക്ക് വളരുന്നു എല്ലാം ...സൌകര്യങ്ങള്‍ ,കാഴ്ചപ്പാടുകള്‍ ...മൂല്യ ച്ചുതികള്‍,എല്ലാത്തിന്റെയും നിര്‍വ്വചനങ്ങള്‍ക്ക് വരുത്യ മാറ്റങ്ങള്‍ ..എല്ലാം ഒരു കാരണം തന്നെ ...വഴി പോക്കന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും പറയുന്നില്ല ...അതും ശരി തന്നെ .ധാര്‍മ്മിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് കൊടുക്കുക ..ശ്രദ്ധിച്ചാല്‍ ദുഖി കേണ്ട !!!

    ReplyDelete
  8. റെഫി ,
    ഒമ്പതാം ക്ലാസ്സ്‌ വിദ്ധ്യാര്‍ത്തി , ക്ലാസ്സ്‌ മുറിയില്‍ നിറയൊഴിച്ചു , സഹാപാടിക്ക് പരിക്ക്....... റേഡിയോ വില്‍ ഈ വാര്‍ത്ത കേട്ട് വന്നപ്പോഴാണ് പിന്നാലെ ഈ പോസ്റ്റും , ഞെട്ടിയ്കുന്ന വാര്‍ത്തകള്‍ ...ആര് ആരെ നന്നാക്കും ..റെഫി പറഞ്ഞ ഈ കണക്കുകള്‍ വിധ്യഭ്യാസമുള്ള കുട്ടികള്‍ ആണോ ..

    ReplyDelete
  9. theerachayum avan ethallam padikkunnath avante kudumba samoohathil ninnanu.

    ReplyDelete
  10. kuttikal enth cheyunnu, enthokkeyanu avarute activities ennonnum sradhikkatha nammal mathapithakkal thanneyanu oru paridhivare itharam situation varuthi theerkkunath. ellam vannu kazhiyumpol matullavare pazhi chari nammal rakshapetunnu..

    naloru post..

    ReplyDelete
  11. നമ്മുടെ കുട്ടികൾ.
    അവർ നേർവഴി കാണട്ടെ…..
    നമുക്ക് ശ്രമിക്കാം…………………………

    ReplyDelete
  12. ഗൗരവമുള്ള വിഷയം.
    ചിന്താപരമായ എഴുത്ത്.
    നമ്മുടെ മക്കള്‍ നാളത്തെ തീനാളങ്ങളാകാതിരിക്കട്ടെ...

    ReplyDelete
  13. മോഷണം ക്ലൈമാക്സിലെത്തുമ്പോഴാണല്ലോ 170000 കോടികളുടെ അകമ്പടികളുണ്ടാവുന്നത്..!കുഞ്ഞുമോഷ്ടാക്കള്‍ക്ക് മഹത്തായ റോള്‍മോഡലും അത് തന്നെ..!!

    ReplyDelete
  14. നമ്മുടെ വീടുകളെല്ലാം കുട്ടികൾക്ക് വേണ്ടി ജീവിക്കുന്നു. എല്ലാവരും സ്വാർത്ഥത പഠിപ്പിക്കുന്നു. എന്നാലും നമ്മുടെ കുട്ടികൾ വഴിതെറ്റൂന്നു. കുറ്റവാളിസമൂഹങ്ങൾ ഉണ്ടാകുന്നതെങ്ങനെ എന്ന് നാം ആഴട്ട്തിൽ ആലോചിക്കേണ്ടതുണ്ട്. ആനന്ദ് അപഹരിക്കപ്പെട്ട ദൈവങ്ങൾ എന്ന പുസ്തകത്തിൽ ചെയ്ത പോലെ.

    പിന്നെ ജൂലൈക്ക് ശേഷം പോസ്റ്റ് ഒന്നും കാണുന്നില്ല എവിടെ?

    ReplyDelete
  15. ശ്രദ്ധിക്കാത്തതിന്റെ മാത്രം പ്രശനം ആണെന്ന് തോന്നുന്നില്ല. അതും ഒരു കാരണമാകുന്നുണ്ട്.

    ReplyDelete
  16. നമ്മുടേ റെഫിയെ കാണുന്നില്ലല്ലോ എന്ന് ഞാന്‍ രണ്ട് ദിവസം മുന്‍പ് കണൂരാനോട് ചോദിച്ചിരുന്നു. അവന്‍ അയക്കുന്ന മെയിലുകള്‍ക്കൊന്നും മറുപടി ഇല്ല എന്ന് അപ്പോള്‍ അവന്‍ പറഞ്ഞു .. ഇപ്പോള്‍ കാരണം അവന്‍റെ പോസ്റ്റിലെ കമന്‍റിലൂടെ മനസ്സിലായി... നാട്ടില്‍ സുഖം തന്നെ അല്ലെ ?

    ReplyDelete
  17. കാലത്തിനു അനുസരിച്ച് മാറി, കളിപാട്ടങ്ങള്‍ക്ക് പകരം മൊബൈല്‍ phone അല്ലേ കയ്യില്‍. വിട്ടില്‍ അന്നൊരിക്കല്‍ വന്ന ഒരു ഏഴു വയസ്സ് കാരന്‍ എന്നോട് പറഞ്ഞു, ഒന്ന് നെറ്റ് എടുത്തു തരോ, മെയില്‍ ചെക്ക്‌ ചെയ്യണമെന്നു,

    ReplyDelete
  18. കുട്ടികള്‍ വളര്‍ന്നു വരുന്ന സാഹചര്യവും ഇലക്ട്രോണിക് മാധ്യമത്തിന്റെ അതി ധൃതമായ വികസനവും തന്നെയാണ കാരണം. മൂല്യബോധം വളര്‍ത്തുക മാത്രമാണ് പ്രതിവിധി. വഴികള്‍ തെടെണ്ടിയിരിക്കുന്നു.

    ReplyDelete
  19. ഞെട്ടിക്കുന്ന വാര്‍ത്തകള്‍..
    കുഞ്ഞുങ്ങള്‍ക്ക്‌ പാലും പഴവും കൊടുക്കുന്നതോടൊപ്പം ഒരിത്തിരി ധാര്‍മികതയും ഒപ്പം കൊടുക്കണം.

    ReplyDelete