കിംഗ് ഫിഷര്‍ വിമാനത്തില്‍നിന്നു സ്‌ഫോടകവസ്‌തു കണ്ടെത്തിയ സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്‌ത യുവാവ് തൂങ്ങിമരിച്ചനിലയില്‍. വലിയതുറ ഫാത്തിമമാതാ റോഡ് വാറുവിള പുരയിടത്തില്‍ സുനില്‍ ലോറന്‍സി(26)നെയാണു വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്.ഇന്നലെ രാവിലെ പള്ളിയില്‍ പോയി മടങ്ങിവന്ന സുനില്‍, അമ്മ എലിസബത്തിനെ ഹോട്ടലില്‍നിന്നു ഭക്ഷണം വാങ്ങാന്‍ പറഞ്ഞുവിട്ടു. എലിസബത്ത് മടങ്ങിവന്നപ്പോള്‍ കണ്ടതു സുനിലിനെ ഫാനില്‍ ഷാള്‍കൊണ്ടു കെട്ടിത്തൂങ്ങിയ നിലയിലാണ്. സുനിലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മാര്‍ഗമധ്യേ മരിച്ചു.
വിമാനത്തില്‍ സ്‌ഫോടകവസ്‌തു കണ്ടെത്തിയ കേസില്‍ കരാര്‍ തൊഴിലാളികളെ ചോദ്യം ചെയ്‌ത കൂട്ടത്തില്‍ സുനിലും ഉള്‍പ്പെട്ടിരുന്നു. അതിനുശേഷം സുനില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് അനുഭവിച്ച മാനസിക സംഘര്‍ഷം കൊണ്ടാണു താന്‍ മരിക്കുന്നതെന്നു ഡി.സി.പി. തോമസ് ജോളി ചെറിയാനെ അഭിസംബോധന ചെയ്‌തുള്ള ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഈ സംഭവം തന്റെ ജീവിതം തകര്‍ത്തെന്നും കുറിപ്പിലുണ്ട്. വിമാനത്തില്‍ സ്‌ഫോടകവസ്‌തു കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടു സുനിലിനെ വലിയതുറ പോലീസും തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഡി.സി.പി. തോമസ് ജോളി ചെറിയാനും ചോദ്യംചെയ്‌തിരുന്നു.

ഇയാളുടെ മരണത്തില്‍ ദുരൂഹതയുണ്ട്. വലിയൊരു തീവ്രവാദ/ഭീകരവാദ സംഭവം ആകുമായിരുന്ന 'ഫ്ലൈറ്റിലെ ബോംബ്' എങ്ങുമെത്താത്ത സ്ഥിതിക്ക് ഈ ദുരൂഹത യുടെ ആഴം വര്‍ദ്ധിക്കുന്നു. ആര് അന്വേഷിച്ചാലും ഇതിന്‍റെ സത്യം പുറത്തു വരുമോ?
ReplyDelete