നമ്മുടെ ഭാഗ്യമോ നിര്‍ഭാഗ്യമോ, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ഭാരണാധികാരികള്‍ എഴുപതു പിന്നിട്ട കിളവന്മാരാണ്. ശരാശരി പെന്‍ഷന്‍ കഴിയുന്ന പ്രായത്തിലാണ് ഇവര്‍ ഭരണത്തിലേക്ക് വരുന്നത്. അതുവരെ രാഷ്ട്രീയത്തില്‍ 'മികവ്' കാണിക്കേണ്ടത് നേതാക്കളുടെ ആവശ്യമായത് കൊണ്ടായിരിക്കും മുഖ്യ പദവികളിലേക്ക് ഇവര്‍ എത്താത്തത്.
പക്വതയാര്‍ന്ന യുവാക്കള്‍ നമ്മുടെ രാഷ്ട്രീയത്തില്‍ ഉണ്ടെങ്കിലും അവരെ മുഖ്യധാര പദവികളിലേക്ക് അതാത് പാര്‍ട്ടികളിലെ 'ഉന്നതര്‍' promote ചെയ്യാറില്ല. പകരം നേരെ ചൊവ്വേ എഴുന്നേറ്റു നടക്കാനോ ശ്വാസ തടസ്സമില്ലാതെ സംസാരിക്കാനോ കഴിയാത്ത കടല്‍കിളവന്മ്മാരായിരിക്കും നമ്മെ ഭരിക്കാന്‍ നിയുക്തരാകുന്നത്. എണ്പതു കഴിഞ്ഞ, വിശ്രമം അത്യാവശ്യമായ ഇക്കൂട്ടര്‍ സ്വയം പിന്‍വാങ്ങുമെന്ന് കരുതുന്ന നാം, പ്രജകള്‍ എത്ര വിഡ്ഢികള്‍..!
- യുറോപ്പില്‍ നിന്നുള്ള ഒരു വാര്‍ത്ത ശ്രദ്ധിക്കൂ.
വയസ്സന്‍മാര്‍ നേതൃത്വം നല്‍കുന്ന ഒരു ഭരണകൂടത്തിന് സമൂഹത്തിന് എന്താണ് നല്‍കാനാവുക? പഴകിയ ചിന്തകളും ഉറക്കംതൂങ്ങുന്ന നയങ്ങളുമാകുമോ ഇങ്ങിനെയൊരു ഭരണകൂടത്തിന്? വയസ്സന്‍മാരുടെ ഭരണം യൂറോപ്പിനെ തളര്‍ത്തുന്നുവെന്ന് 1963ല്‍ ഒരു അമേരിക്കന്‍ പത്രമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍മാര്‍ കാഴ്ചയിലും വയസ്സിലും ചെറുപ്പമായിരുന്നെങ്കിലും അവരുടെ ഭരണാധികാരികള്‍ വയസ്സന്‍മാരായിരുന്നു എന്നത് വിചിത്രമായ സത്യമാണ്. അന്ന് എണ്‍പത്തേഴുകാരനായ കൊണാര്‍ഡ് അഡിനോറിനെയും എഴുപത്തിരണ്ടുകാരനായ ചാള്‍സ് ഡി ഗോളിനെയും പോലുള്ളവരാണ് അവരെ ഭരിച്ചിരുന്നത്. ഇവരില്‍ ഏറ്റവും ചെറുപ്പക്കാരനായ ഭരണാധികാരിയോ അറുപത്തെട്ടുകാരനായ ഹാരോള്‍ഡ് മക്മില്ലനായിരുന്നു!
പെന്‍ഷന്‍, ക്ഷേമ പദ്ധതികളെക്കുറിച്ച് ഇപ്പോള്‍ത്തന്നെ ആശങ്കപ്പെടുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്. ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് 54-കാരനായ ഡേവിഡ് വില്ലെറ്റ്‌സ് തന്റെ പുസത്കമായ 'ദി പിഞ്ച്'ല്‍ ഈ വയസ്സന്‍ ഭരണാധികാരികളെ കണക്കിന് വിമര്‍ശിച്ചത് വന്‍വിവാദമായിരുന്നു. രാജ്യത്തെ കുട്ടികളുടെ ഭാവി അവതാളത്തിലാക്കുകയാണ് ഈ വയസ്സന്‍മാരെന്ന് ആരോപിച്ച വില്ലെറ്റ്‌സ് ബ്രിട്ടനില്‍ വ്യക്തികളുടെ കൈവശമുള്ള സ്വത്തിന്റെ പകുതിയലധികവും വയസ്സന്‍മാരുടെ കയ്യിലാണെന്നും പുസ്തകത്തില്‍ പറയുന്നു. വീടുകളുടെ വില അസാധാരണമായ രീതിയില്‍ വര്‍ദ്ധിച്ചതും കമ്പനി പെന്‍ഷന്‍ പദ്ധതികളില്‍ നിന്ന് ചെറുപ്പക്കാരായ തൊഴിലാളികളെ ഒഴിവാക്കുന്നതും ഇതിന് കാരണമാണ്.
വയസ്സന്‍മാരുടെ ഭരണം ദീര്‍ഘകാലത്തില്‍ അപകടകരമായ സ്ഥിതിവിശേഷമാണുണ്ടാക്കുക. ഇതിലും അപകടകരമാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ഒറ്റപ്പെടുന്നു എന്നത്. പ്രത്യേകിച്ചും പല രാജ്യങ്ങളും പ്രായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഫലപ്രദമായി പരിഹരിക്കുന്ന സാഹചര്യത്തില്‍. പ്രായാധിക്യം പരിഷ്‌കാരങ്ങളുടെ ശത്രുവല്ല, എന്നാല്‍ കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതും സ്വാര്‍ത്ഥതയും ഭീരുത്വവും തീര്‍ച്ചയായും പരിഷ്‌കാരങ്ങളുടെ ശത്രുവാണ്. ഇക്കാര്യങ്ങളില്‍ പ്രായമായവര്‍ക്ക് യാതൊരുവിധ കുത്തകയുമില്ല. അതുകൊണ്ടുതന്നെ അവര്‍ കുറച്ചുകൂടി ബുദ്ധിപൂര്‍വം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് നന്നായിരിക്കും. വരും ദശകങ്ങളില്‍ യൂറോപ്പിന് ഇത് അത്യാവശ്യമാണ്.
(കടപ്പാട്: ദി എക്കണോമിസ്റ്റ്)
(സാറേ, നമ്മുടെ നാടിനും ഇത് അത്യാവശ്യമാണ്. രക്ഷിക്കുമോ സാര്‍..?)
വയസ്സന്‍മാര്‍ നേതൃത്വം നല്‍കുന്ന ഒരു ഭരണകൂടത്തിന് സമൂഹത്തിന് എന്താണ് നല്‍കാനാവുക? പഴകിയ ചിന്തകളും ഉറക്കംതൂങ്ങുന്ന നയങ്ങളുമാകുമോ ഇങ്ങിനെയൊരു ഭരണകൂടത്തിന്?
ReplyDeleteഎനിക്കങ്ങനെ തോന്നുന്നില്ല റെഫി, വയസ്സന്‍ മാര്‍ക്കല്ലേ പക്വതയും പരിചയ സമ്പത്തും കൂടുതല്‍ ഉള്ളത്, അത് കൊണ്ട് അവര്‍ മോശം എന്ന അഭിപ്രായം ഇല്ല. ചെറുപ്പക്കാര്‍ ആവുമ്പോള്‍ കുറച്ചു വേഗതയും ചടുലതയും ഉണ്ടാകും ഭരണത്തിനു, അതും നല്ലതാണ്.
ReplyDeleteഎന്തൊക്കെയായാലും തീരുമാനമെടുക്കാനുള്ള വേഗതയും കഴിവും തന്നെയാണ് പ്രധാനം ഒരു ഭരണാധികാരിയെ സംബദ്ധിച്ച്.
ഷാജി ഖത്തര്‍.
@ ഷാജി,
ReplyDeleteഅപ്പോള്‍ വൃധരല്ലാത്തവരല്ലേ ഭരിക്കാന്‍ നല്ലത്? നേരെ ചൊവ്വേ എഴുന്നേറ്റു നടക്കാനോ ശ്വാസ തടസ്സമില്ലാതെ സംസാരിക്കാനോ കഴിയാത്ത കിളവന്മാരാണ് നമ്മുടെ ഭരണാധികാരികള്‍. നമ്മുടെ ഗതികേട്.അല്ലാതെന്തു?
_______________________________________________
പ്രിയ ഷാജി,പലയിടത്തും താങ്കളുടെ അഭിപ്രായങ്ങള്‍ കാണാറുണ്ട്.
നല്ല വീക്ഷണമുള്ള ആളാണെന്ന് തോന്നുന്നു. എന്നാല്‍ ബ്ലോഗ് എഴുത്ത് ഇല്ലായെന്നും മനസ്സിലാക്കുന്നു.
ഒരു ബ്ലോഗ് തുടങ്ങാത്തതെന്താണ്?
ഈ പ്രവാസ ജീവിതം കഴിഞ്ഞ് വയസായി നാട്ടിലെത്തിയാൽ ഒരു പഞ്ചായത്ത് പ്രസിഡണ്ടെങ്കിലുമാവാമെന്ന എന്റെ മോഹങ്ങൾക്ക് നിങ്ങൾ കത്തി വെക്കുകയാണോ ?
ReplyDeleteറെഫീ, താപ്പാനകൾ വഴി മാറി കൊടുക്കുകയില്ല. ചത്താലും കസേര വിടില്ല എന്ന ഭാവമാണ്. ഷാജി ഖത്തർ പറഞ്ഞപോലെ പക്വതയും പരിചയവും ഉള്ളവരെ പരിഗണിക്കണം. പക്ഷെ പരിചയം ജനങ്ങളെ പറ്റിക്കലിലും പുട്ടടിക്കലിലുമാവുമ്പോഴാണ് പ്രശ്നം !
ഞാനീ നാട്ടുകാരിയല്ലേ..
ReplyDeleteഓ:ടോ:
ReplyDeleteറെഫി, ചോദിച്ചതില്‍ വളരെ സന്തോഷം.ചിലതു വായിക്കുന്നു,കമന്റ് ചെയ്യണം എന്ന് തോന്നുന്നതില്‍ ചെയ്യുന്നു അത്രമാത്രം. ബ്ലോഗ് തുടങ്ങാനുള്ള കഴിവൊന്നും ഇല്ല.നിങ്ങളെ പോലുള്ള എഴുത്തുകാര്‍ എഴുതുക വായനകാരനായി ഞാനുണ്ടാകും.നന്ദി ആശംസകള്‍.
ഷാജി ഖത്തര്‍.
എവിടയോ ഒരു തമാശ കേട്ടത് ഓര്‍ക്കുന്നു
ReplyDelete“കാളകള്‍ക്ക് വയസ്സായാല്‍ അറവു ശാലയിലേക്ക്
രാഷ്ട്രീയക്കാരന് വയസ്സായാല്‍ മന്ത്രിസഭയിലേക്ക്”
--------------------------------
ബഷീര്‍ പി.ബി.വെള്ളറക്കാടിന്‍റെ കമാന്‍റ് ചിരിപ്പിച്ചു .!!
“ഈ പ്രവാസ ജീവിതം കഴിഞ്ഞ് വയസായി നാട്ടിലെത്തിയാൽ ഒരു പഞ്ചായത്ത് പ്രസിഡണ്ടെങ്കിലുമാവാമെന്ന എന്റെ മോഹങ്ങൾക്ക് നിങ്ങൾ കത്തി വെക്കുകയാണോ ?
അഭിപ്രായങ്ങള്‍ക്കുള്ള “വാക്ക് തിട്ടപ്പെടുത്തല്‍“ ഒഴിവാക്കിയാല്‍ അതു എന്തെങ്കിലും പറയണം എന്നാഗ്രഹിക്കുന്നവര്‍ക്ക് സൌകര്യം ആവുമായിരുന്നു.!!
ReplyDeleteഎല്ലാ വയസ്സന്മാരും വയസ്സന്മരല്ല.
ReplyDeleteഎല്ലാ യുവാക്കളും യുവാക്കളുമല്ല!
പ്രായമല്ല..
കഴിവും പ്രാപ്തിയുമാണാവശ്യം....
പിന്‍ സീറ്റു ഭരണമല്ലെ നടക്കുന്നത്..
റബര്‍സ്റ്റാമ്പുകള്‍ക്ക് പ്രായമെത്ര ആയാലെന്താ....
@ പ്രിയ വെള്ളരക്കാടന്‍, താങ്കള്‍ക്കു ആ ഭാഗ്യം വരണമെങ്കില്‍ ഒരു മുപ്പതു വര്ഷം കൂടി കഴിയണം. (ഈ 37 വയസ്സില്‍ അതൊന്നും നടപ്പില്ല മോനെ..)
ReplyDelete@ Ms. shebbu, ഇപ്പോള്‍ ഞാനും ആഗ്രഹിച്ചു പോകുന്നു "ഈ നാട്ടുകാരനല്ലെന്നു" പറയാന്‍..
@ ഷാജീ, താങ്കളുടെ ഇഷ്ട്ടം.
@ ഹംസക്കാ, അത് തമാശയല്ല, സത്യമാണ്. (താങ്കളുടെ നിര്‍ദേശം പാലിച്ചിരിക്കുന്നു..)
@ മുഖ്താര്‍ ഭായീ, വന്നതിനും കൂട്ടത്തില്‍ കൂടിയതിലും സന്തോഷം പകരുന്നു.
നല്ലവാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി, എല്ലാവര്ക്കും.
പക്വതയും പരിചയവും ഒരു ഘടകമാണെങ്കിലും അത്യാവശ്യം പരസഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരായിരിക്കണം നേതാക്കള്‍.
ReplyDeleteറെഫി, ഞാനിവിടെ വന്നത് രാത്രി 11.45ന് ഞാനിതിനു വിശദമായി കമന്റ് എഴൂതാം. ചര്‍ച്ച ചെയ്യേണ്ട് വിഷയമാണ്. നാളെയാവട്ടെ, നമുക്ക് തകര്‍ക്കാം. ഇനി പോയി കിടന്നുറങ്ങിയില്ലെങ്കില്‍ കുടുംബജീവിതം തകരും.
ReplyDeleteവയസ്സായ മൃഗങ്ങളെ ഇറച്ചിയാക്കാം..
ReplyDeleteവയസ്സായ മനുഷ്യരെ എന്തു ചെയ്യാം?
അപ്പോഴല്ലേ അവരെ നമ്മള്‍ ഗവര്‍ണ്ണര്‍മാരാക്കുന്നത്..!
തെച്ചിക്കോടന്‍,
ReplyDeleteഎന്‍.ബി.സുരേഷ്,
കുമാരന്‍ | kumaran..,
നിങ്ങളെപ്പോലുള്ള എഴുതിത്തെളിഞ്ഞവര്‍ ഈവഴി വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല, സത്യം!
ഇപ്പോള്‍ കുറേക്കൂടി കരുത്ത് കിട്ടുംപോലെ..
ദൈവത്തിനു നന്ദി.
പിന്നെ,
നിങ്ങള്‍ക്കും.
ഇന്ത്യയുടെ ജനാധിപത്യ അടിത്തറയും മത നിരപേക്ഷമായ വീക്ഷണവും നിലനിര്‍ത്തണമെങ്കില്‍ അധികാര കേന്ദ്രങ്ങളില്‍ രാഷ്ട്രീയ പരിജ്ഞാനവും സാംസ്ക്കാരികവും മതപരവുമായ പൈതൃകവും മനസ്സിലാക്കിയ അനുഭവഞാനമുള്ളവര്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. പതിറ്റാണ്ടുകള്‍ നീണ്ട കാലയളവില്‍ നമ്മെ അടക്കി ഭരിച്ചവരുടെ നയങ്ങളും നിയമങ്ങളും തന്നെ നാമിപ്പോഴും പൊടിതട്ടി കൊണ്ടുപോകുന്ന അവസ്ഥയില്‍ യൂറോപ്പിന്‍റെ വേവലാതിയും അവസ്ഥകളും ഇവിടെ പറയുന്നതില്‍ സാംഗത്യമുണ്ടോ?
ReplyDeleteവൃദ്ധര്‍ വാണരുളിയാലും അധികാര കസേരകളുടെ ചുറ്റുവട്ടവും ഉപദേശിക്കാനും പറഞ്ഞുകൊടുക്കാനും തിരുത്താനുമെല്ലാം കഴിവും വൈദഗ്ധ്യവുമുള്ള യുവ ഉദ്യോഗവൃന്ദമുള്ളപ്പോള്‍ ആശങ്കിക്കാനെന്തിരിക്കുന്നു?