Saturday, April 10, 2010

കൊല്ലാനുള്ള വെപ്പ്രാളം..!

കേരളത്തില്‍ ഉണ്ടായ രണ്ടു സംഭവങ്ങളാണ് ഈ പോസ്റ്റില്‍ ചേര്‍ക്കുന്നത്. നമ്മുടെ കുടുംബ ബന്ധങ്ങള്‍ എത്ര മാത്രം ശിഥിലമായി എന്ന് ഈ വാര്‍ത്ത നമ്മെ ഓര്‍മപ്പെടുത്തുന്നു..!
കുറുപ്പംപടി: മേതലയില്‍ മകന്‍ പിതാവിനെ അടിച്ചുവീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു കൊന്നു. മേതല കല്ലില്‍ സ്‌കൂളിനടുത്ത്‌ ചേനാട്ട്‌ പൈലി മകന്‍ വറുഗിസ്‌(75) ആണ്‌ മരിച്ചത്‌. മദ്യപാനിയായ മകന്‍ വറുഗീസ്‌ എന്നുവിളിക്കുന്ന ജോയി കുടുംബവഴക്കിനെതുടര്‍ന്നുള്ള അടിപിടിയില്‍ പിതാവിനെ അടിച്ചുവീഴ്‌ത്തി ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടരയ്‌ക്കാണു സംഭവം. ജോയിയെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. മരിച്ച വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ. മറ്റുമക്കള്‍: ഏലിയാമ്മ, ചിന്നമ്മ. ജോയിയുടെ ഭാര്യ സാനി. ഇവര്‍ക്കു മൂന്നു പെണ്‍കുട്ടികളുമുണ്ട്‌.
കോതമംഗലം:-മാനസികവിഭ്രാന്തിയെത്തുടര്‍ന്ന്‌ യുവാവ്‌ മാതാവിനെയും ജ്യേഷ്‌ഠ ഭാര്യയെയും സഹോദരപുത്രിയെയും വെട്ടിപ്പരുക്കേല്‌പിച്ചശേഷം മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ആത്മഹത്യ ചെയ്‌തു. പാലമറ്റം കൊണ്ടിമറ്റം അവരാപ്പാട്ട്‌ സിബിയാണ്‌(40) ആത്മഹത്യ ചെയ്‌തത്‌. സിബിയുടെ മാതാവ്‌ ഏലിക്കുട്ടി(83), ജ്യേഷ്‌ഠ ഭാര്യ ഗ്രേസി(48), സഹോദരപുത്രി ടീന(18) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. മൂവരും കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. വെള്ളിയാഴ്‌ച വൈകിട്ട്‌ ആറുമണിയോടെ വീടിനടുത്തുളള തറവാട്ടുവീട്ടില്‍ ഭാര്യയെ തിരക്കിയെത്തിയ സിബി പെട്ടെന്ന്‌ പ്രകോപിതനായി മൂവരെയും വെട്ടുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും എത്തിയതോടെ അഞ്ചു വയസുള്ള മകള്‍ക്കൊപ്പം സ്വന്തം വീട്ടില്‍ കയറി വാതിലടച്ച്‌ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. പോലീസ്‌ എത്തി സിബിയെ പിടികൂടാന്‍ ശ്രമിച്ചതോടെ വീ്‌ണ്ടും പ്രകോപിതനായി. രാത്രി പത്തരയോടെ കുട്ടിയുടെ ദേഹത്തും തന്റെ ദേഹത്തും മണ്ണെണ്ണയൊഴിച്ച്‌ സിബി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഫയര്‍ഫോഴ്‌സ് ജനാല പൊളിച്ച്‌ വെള്ളം പമ്പ്‌ ചെയ്‌ത് തീയണച്ചു. വാതില്‍ തകര്‍ത്ത്‌ ഉടനെ സിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ പത്തരയോടെ മരിച്ചു. ഭാര്യ ആഷ. മകള്‍: എത്സ.

5 comments:

  1. കേരളത്തില്‍ ഉണ്ടായ രണ്ടു സംഭവങ്ങളാണ് ഈ പോസ്റ്റില്‍ ചേര്‍ക്കുന്നത്. നമ്മുടെ കുടുംബ ബന്ധങ്ങള്‍ എത്ര മാത്രം ശിഥിലമായി എന്ന് ഈ വാര്‍ത്ത നമ്മെ ഓര്‍മപ്പെടുത്തുന്നു..!

    ReplyDelete
  2. ഇത്രയും മതിയോ..? കൂടുതല്‍ എഴുതന്നെ....

    ReplyDelete
  3. മദ്യത്തോട് നമുക്കുള്ള അസസക്തിയും സ്നേഹവും അല്ലേ..കുടുംബ ബന്ധങ്ങള്‍ എത്ര മാത്രം ശിഥിലമാവാന്‍ പ്രധാന കാരണം..?? ഇവിടെ മദ്യം തന്നെയല്ലേ വില്ലന്‍ !! ആ വില്ലനെ വേണ്ടന്ന് വെച്ചാല്‍ തിരിച്ച് കിട്ടുന്നതല്ലേ മിക്ക കുടുംബ ബന്ധങ്ങളും..??

    ReplyDelete
  4. സിദ്ധീക്ക് ഭായ്, പ്രോത്സാഹനത്തിനു പ്രത്യേകം നന്ദി.

    പ്രിയ കൂതറ, സത്യമാണ് താങ്കളുടെ നിരീക്ഷണം.
    മദ്യം വരുത്തി വെക്കുന്ന വിപത്ത് വാക്കുകള്‍ക്കതീതമാണ്..!
    എന്ത് ചെയ്യട്ടെ, നമ്മുടെ സമൂഹത്തിനു അതില്ലാതെ സന്തോഷവും ദുഖവും ഇല്ലല്ലോ.

    ReplyDelete
  5. മദ്യം എന്നും എവിടെയും ദുരന്തങ്ങളെ സമ്മാനിച്ചിട്ടുള്ളൂ.
    എന്നിട്ടും എന്തെ നാം ഇതൊന്നും മനസിലാകാതെ പോവുന്നത്.
    അതോ കണ്ടില്ലെന്നു നടിച്ചു, തിരിഞ്ഞു നടക്കാനോ?

    ReplyDelete